കൊവിഡ് മറന്ന നാട്ടുകാര്‍, ജീവൻ പകരം നല്‍കിയ പൈലറ്റുമാര്‍, എല്ലാ സഹായവും ചെയ്യുന്ന ജനങ്ങളാണ് ഈ നാടിന്റെ നന്മ

കോഴിക്കോട്: കരിപ്പൂരില്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. പൈലറ്റും സഹപൈലറ്റും, അമ്മയും കുഞ്ഞും, 2 കുട്ടികള്‍, 5 സ്ത്രീകള്‍ എന്നിവരും മരിച്ചവരില്‍ പെടും. പരിക്കേറ്റ 171 പേര്‍ മലപ്പുറത്തേയും കോഴിക്കോട്ടേയും വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. 18 പേരുടെ മരണമാണ് സ്ഥിരീകരിച്ചതെന്നും 14 പേരുടെ പരിക്ക് ഗുരുതരമാണെന്നും മലപ്പുറം ജില്ലാകളക്ടര്‍ അറിയിച്ചു. വിമാന അപകടത്തില്‍ അനുശോചനം അറിയിച്ച് നിരവധിയാളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. രിതമേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തി എല്ലാ സഹായവും ചെയ്യുന്ന ജനങ്ങളാണ് ഈ നാടിന്റെ നന്മയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

ജനങ്ങളാണ് ഈ നാടിന്റെ നന്മ

ദുരന്തത്തിന്റെ ആഘാതത്തിലും നാട്ടിൽ കൊറോണ പടരുന്ന ആശങ്കയിലും ദുരിതമേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തി എല്ലാ സഹായവും ചെയ്യുന്ന ജനങ്ങളാണ് ഈ നാടിന്റെ നന്മ. രാജമലയിലും കരിപ്പൂരിലും ഇതാണ് കാണാനാകുന്നതാണെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

ദീപക് സാഥെ

30 വര്‍ഷത്തെ പരിചയസമ്പത്തുള്ള പൈലറ്റ് ക്യാപ്റ്റന്‍ ദീപക് സാത്തേയും കോ-പൈലറ്റ് അഖിലേഷ് കുമാറും സമയോചിതമായി പ്രവർത്തിച്ചതുകൊണ്ടാണ് വലിയ ഒരപകടം ഭാഗിമായെങ്കിലും ഒഴിവാക്കാൻ കഴിഞ്ഞത്. അതിന് അവർ പകരം നൽകിയത് സ്വന്തം ജീവൻ തന്നെയായിരുന്നെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെടുന്നു.

വലിയൊരാപകടം കണ്ടപ്പോൾ

മുന്നിൽ വലിയൊരാപകടം കണ്ടപ്പോൾ ആദ്യം പകച്ചെങ്കിലും ഉടനെ തന്നെ സമനില വീണ്ടെടുത്ത് യാത്രക്കാരെ രക്ഷിക്കാൻ സന്മനസ് കാണിച്ച കരിപ്പൂർ നിവാസികളും പ്രശംസയർഹിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾ മൂലമാണ് കുറേപേരെ ഉടനെ തന്നെ പുറത്തെടുത്ത് രക്ഷിക്കാൻ കഴിഞ്ഞത്. പോലീസിന്റെയും രക്ഷാപ്രവർത്തകരുടെയും കൂടെ ഒരു മുഴുവൻ രാത്രിയാണ് അവർ വിശ്രമമില്ലാതെ പ്രയത്നിച്ചത്.

പെട്ടിമുടിയിൽ

സർവോപരി, അപകടത്തിൽ പെട്ടവർക്ക് രക്തദാനം ചെയ്യാനായി ഒരു കൂട്ടം ജനങ്ങൾ ഓടിവന്നതും ശ്രദ്ധ നേടുന്നു. കോവിഡിന്റെ കാലത്ത് മറ്റുള്ളവർക്കായി പ്രയത്നിക്കാൻ തയാറാകുന്നത് തന്നെയാണ് കേരളത്തിന്റെ ശക്തി. പെട്ടിമുടിയിൽ ദുരന്തം നടന്നു ഏറെ വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അവിടെ എത്താൻ സാധിച്ചത്.

മുന്നോട്ട് കൊണ്ടുപോകുന്നത്

അതു വരെ എല്ലാ സഹായവും ചെയ്തത് ഇടമലക്കുടിയിൽ നിന്നുള്ള ജനങ്ങളും എസ്റ്റേറ്റ് തൊഴിലാളികളുമാണ്. ദുരന്തകാലത്തും ഇത്തരം അനുഭവങ്ങളാണ് നമ്മെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഏവർക്കും ആദരവരോടെ പ്രണാമം. അന്തരിച്ചവർക്ക് ആദരാഞ്ജലികൾ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

കെസി വേണുഗോപാലും

കരിപ്പൂരിലുണ്ടായ വിമാനാപകടം ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു മുന്‍ വ്യോമയാന സഹമന്ത്രിയും രാജ്യസഭാംഗവുമായി കെസി വേണുഗോപാലിന്‍റെ പ്രതികരണം. ഇത്ര ഗുരുതരമായ അപകടം ഉണ്ടാകാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. .ദുരന്തത്തിനിരയായവരു ടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമെത്തിക്കുന്നതിന് സർക്കാർ നടപടിയെടുക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget