ന്യൂഡല്ഹി: JEE,NEET പരീക്ഷകളുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ നിരയിലുള്ള മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ക...
Read more at: https://www.mathrubhumi.com/news/india/sonia-gandhi-holds-oppn-meet-on-jee-neet-1.5005747
ന്യൂഡൽഹി: JEE,NEET പരീക്ഷകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ നിരയിലുള്ള മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു.
കോവിഡ് സാഹചര്യത്തിൽ പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് യോഗം. പരീക്ഷ നീട്ടിവെക്കാൻ സുപ്രീംകോടതിയെ സമീപിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നിർദേശിച്ചു. പ്രവേശന പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഈ ആഴ്ച താൻ പ്രധാനമന്ത്രിക്കയച്ച കത്തിന്റെ വിശദാംശങ്ങളും മമത യോഗത്തിൽ പങ്കുവെച്ചു.
വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നിവിടങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരും പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ വിട്ടുനിൽക്കലെന്നാണ് സൂചന. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം ക്ഷണം നിരസിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
സ്ഥിതിഗതികൾ ശരിയായ ശേഷമേ പരീക്ഷകൾ നടത്താവൂ എന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. സ്കൂളുകൾ തുറന്ന യുഎസിൽ 97,000 ത്തോളം കുട്ടികൾക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. അതേ സ്ഥിതി ഇവിടെയും വന്നാൽ എന്ത് ചെയ്യുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ചോദിച്ചു.
കോവിഡ് ഇപ്പോഴും ഭീഷണിയായി നിലനിൽക്കുകയാണെന്ന് ഹേമന്ത് സോറൻ അഭിപ്രായപ്പെട്ടു. ഗതാഗത സംവിധാനവും മറ്റും സാധാരണ നിലയിലായതിന് ശേഷമേ പരീക്ഷ നടത്താവൂവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാരണം ജിഎസ്ടി വരുമാന നഷ്ടം റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കേണ്ട കാര്യവും യോഗത്തിന്റെ അജണ്ടയാണ്. വ്യാഴാഴ്ച ജിഎസ്ടി കൗൺസിൽ യോഗം ചേരാനിരിക്കെ ഇക്കാര്യത്തിൽ കൂട്ടായ നിലപാട് ആവിഷ്കരിക്കുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്ക് കേന്ദ്രം സർക്കാർ നൽകുന്നില്ലെന്ന പ്രതിപക്ഷ മുഖ്യമന്ത്രിമാർ ആരോപിച്ചിരുന്നു.
Neet മാറ്റിവെക്കരുത്. വെച്ചാൽ കുട്ടികളുടെ മാനസിക നില തകരാറിൽ ആകും
ReplyDelete