പാമ്പു പിടിത്തക്കാർക്കായി SARPA എന്ന പേരിൽ പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി വനംവകുപ്പ്. പൊതു ജനം (പബ്ലിക്), പാമ്പ് പിടിത്തക്കാരന് (റെസ്ക്യുവ...
പാമ്പു പിടിത്തക്കാർക്കായി SARPA എന്ന പേരിൽ പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി വനംവകുപ്പ്. പൊതു ജനം (പബ്ലിക്), പാമ്പ് പിടിത്തക്കാരന് (റെസ്ക്യുവര്‍) എന്നിങ്ങനെ 2 ഓപ്ഷനുകളാണ് ആപ്ലിക്കേഷനിലുള്ളത്. റെസ്ക്യുവര്‍ക്ക് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാമ്പ് പിടിത്തത്തിനു വനം വകുപ്പ് നല്കിയ ലൈസന്‍സ് കൂടി അപ്ലോഡ് ചെയ്യണം.
എന്നാൽ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാതെ പാമ്പിനെ കൈവശം സൂക്ഷിച്ചാല്‍ കുടുങ്ങും. വനം വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കും. 8 വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റവും ചുമത്തും.
പൊതുജനത്തിന് നേരിട്ട് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. വീട്ടിലോ കോഴിക്കൂട്ടിലോ പാമ്പിനെ കണ്ടാല്‍ ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്താല്‍ 25 കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ പാമ്പ് പിടിത്തക്കാര്‍ക്കും സന്ദേശം എത്തും. ഏറ്റവും അടുത്തുള്ള ആള് സഹായത്തിനായി ഉടന്‍ സ്ഥലത്തെത്തും. പരീക്ഷണാടിസ്ഥാനത്തിലാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
COMMENTS