ഹാസ്യതാരം, അവതാരകന് എന്നീ നിലകളില്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് വിനോദ് കോവൂര്‍. 350 എപ്പിസോഡ് നീണ്ട എം 80 മൂസയെന്ന ജനപ്രിയ പരമ്പരയി...
ഹാസ്യതാരം, അവതാരകന് എന്നീ നിലകളില്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് വിനോദ് കോവൂര്‍. 350 എപ്പിസോഡ് നീണ്ട എം 80 മൂസയെന്ന ജനപ്രിയ പരമ്പരയിലെ മീന്കാരനായുള്ള വിനോദ് കോവൂരിന്റെ അഭിനയം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കോവിഡ് തീര്‍ത്ത പ്രതിസന്ധിയെ മറികടക്കാനായി ജീവിതത്തില്‍ ശരിക്കും മീന്‍ കച്ചവടക്കാരനാക്കുകയാണ് വിനോദ്. കോഴിക്കോട് ബൈപാസിൽ ഹൈലൈറ്റ് മാളിനടുത്ത് നാല് പാർട്ണർമാരുമായി ചേർന്ന് ശീതീകരണിയുള്ള മത്സ്യസ്റ്റാൾ ഒരുക്കുകയാണ്. ഉദ്ഘാടനം ഓണത്തിന് തൊട്ടുമുമ്പ് കോവിഡ് ചതിച്ചു. സിനിമയില്ല, സീരിയലില്ല; വിദേശരാജ്യങ്ങളിലെ സ്റ്റേജ്ഷോകളുമില്ല. ആർട്ടിസ്റ്റ് വിസ കിട്ടാൻ പ്രയാസം. അപ്പോൾ അടുത്ത കൂട്ടുകാർ ' ട്രോളി'യതാണ്. -മൂസക്കായിയെപ്പോലെ മീൻകച്ചോടം തുടങ്ങിക്കോളാൻ. സീരിയൽതാരം സീരിയസ്സായി.
പുഴമീനും കടൽമത്സ്യവും വിൽക്കുന്ന ' മൂസക്കായി സീഫ്രഷ് ' എന്ന കടയ്ക്ക് പിറവിയായി. അഭിഭാഷകനായ സഹോദരൻ മനോജ് 'നിയമോപദേശം' നൽകി. റോഡരികിലെ കച്ചവടങ്ങൾ ഒന്നൊന്നായി നിരോധിക്കപ്പെടുകയാണ്. അപ്പോൾ കടയ്ക്ക് നല്ല സാദ്ധ്യതയുണ്ട്.
പാർട്ണർമാരിൽ രണ്ടുപേർ ചാലിയത്ത് മത്സ്യബന്ധന ബോട്ടുള്ളവരാണ്. തുടർച്ചയായി നല്ല മത്സ്യംകിട്ടാൻ ഇത് വഴിയൊരുക്കും. മറ്റുരണ്ടുപേർ ഐ.ടി.രംഗത്ത്് തിരിച്ചടി നേരിട്ടവർ. ‘പൊരിച്ചോളീ, കറിവെച്ചോളീ...’ എന്നെഴുതിയ ഒന്നാംതരം പായ്ക്കിൽ മുറിച്ച് വൃത്തിയാക്കി മസാലപുരട്ടിയ മീൻ വീടുകളിലെത്തിക്കാനും ഒരുക്കങ്ങളായിട്ടുണ്ട്.
47 സിനിമകളിലും അതിലേറെ സീരിയലിലും അഭിനയിച്ച ഈ നടന് ഗള്‍ഫിലും അമേരിക്കയിലുമെല്ലാം നിരവധി സ്റ്റേജ്ഷോ അവതരിപ്പിച്ച ജനപ്രിയ കലാകാരനാണ്. കോവിഡ്കാലത്ത് പ്രചോദനമേകുന്ന സന്ദേശവുമായി മൂന്നോളം ഹ്രസ്വസിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. അതിലുമപ്പുറം മഹാമാരിയാല്‍ ജീവിതം പട്ടിണിയിലായ ഇരുപതോളം കലാകാരന്മാര്ക്ക് സാമ്ബത്തിക സഹായം നല്കിയ നന്മമനസ്സിന്റെ ഉടമയുമാണ്.
കോഴിക്കോട് നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കടയുടെ പരസ്യത്തിനായി മൂസക്കായിയുടെ ചിത്രമുള്ള കൂറ്റന്‍ കട്ടൗട്ട് ഉടനുയരും. കൊച്ചിയില്‍ 14 ഇടത്ത് രമേഷ് പിഷാരടിയും ധര്മജന് ബോള്‍ഗാട്ടിയും ചേര്‍ന്ന് മത്സ്യവിപണനശൃംഖലയൊരുക്കിയിട്ടുണ്ട്. അതിന്റെ ഉദ്ഘാടനത്തിന് പോയപ്പോള്‍ അതുപോലെ കോഴിക്കോട്ടും ആരംഭിക്കാന്‍ അവര്‍ പ്രേരിപ്പിച്ചിരുന്നു.
കോവിഡ്കാലത്ത് ഒട്ടേറെ ഹ്രസ്വചിത്രങ്ങള്‍ സംവിധാനംചെയ്തിരുന്നു.
COMMENTS