സെക്രട്ടറിയേറ്റിലെ ഫയലുകൾ എല്ലാം ഇ-ഫയലുകളല്ല; പ്രോട്ടോക്കോൾ ഓഫീസിൽ ഭൂരിഭാഗവും പേപ്പർ ഫയലുകൾ
സെക്രട്ടറിയേറ്റിലെ ഫയലുകളെല്ലാം ഇ-ഫയലുകളാണെന്ന സർക്കാർ വാദം തെറ്റ്. പ്രോട്ടോക്കോൾ ഓഫിസിലെ വി.ഐ.പി പരിഗണന, നയതന്ത്രാനുമതി, ഗസ്റ്റ് ഹൗസുകളിലെ റൂം അനുവദിക്കൽ തുടങ്ങിയവയുടെ ആദ്യ ഘട്ട ഫയലുകൾ ഇപ്പോഴും പേപ്പർ ഫയലുകൾ തന്നെയാണ് .എന്നാൽ കത്തി നശിച്ചവയിൽ നിർണായക വിവരങ്ങളുള്ള ഫയലുകളില്ലെന്നാണ് സെക്രട്ടറിയേറ്റിൽ നിന്നുള്ള ഔദ്യോഗിക വിശദീകരണം

പേപ്പർ രഹിത കംപ്യൂട്ടർ ഫയലുകളായ ഇ ഫയലുകളും മാനുവൽ രീതിയിലുള്ള പേപ്പർ ഫയലുകളും എന്നീ രണ്ടു തരത്തിലുള്ള ഫയലുകളാണ് സെക്രട്ടറിയേറ്റിൽ ഉള്ളത് . നിർണായക പ്രാധാന്യമുള്ള ഫയലുകൾ കൈകാര്യം ചെയ്യുന്ന പൊതുഭരണ  പൊളിറ്റിക്കൽ വിഭാഗത്തിലെ ആദ്യ ഘട്ട ഫയലുകളായ ബാക്ക് അപ് ഫയലുകളെല്ലാം പേപ്പർ ഫയലുകളാണ്. നയതന്ത്ര പാഴ്സലുകളുടെ അനുമതി ചോദിച്ചു കൊണ്ടുള്ള കോൺസുലേറ്റുകളുടെ കത്തുകൾ, വി.ഐ.പി പരിഗണന ആവശ്യപ്പെട്ടുള്ള കത്തുകൾ,ഗസ്റ്റ് ഹൗസ് മുറികൾ ആവശ്യപ്പെട്ടുള്ള കത്തുകൾ, അടിയന്തര അനുമതി ആവശ്യമുള്ള കാര്യങ്ങൾ എന്നിവ ഉദാഹരണങ്ങൾ. ഇതു രണ്ടാം ഘട്ടത്തിലാണ് ഇ-ഫയലുകളായി മാറുന്നത് 'ചില ഘട്ടങ്ങളിൽ ആദ്യഘട്ടത്തിലെ ഫയലുകൾ സ്കാൻ ചെയ്ത ഇ-ഫയലിനൊപ്പം ചേർക്കുകയും ചെയ്യും. 

ഇതിൽ ഏതെല്ലാം ഫയലുകളാണ് കത്തി നശിച്ചതെന്ന് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം എത്തുന്നതു വരെ അവ്യക്തം. ഗസറ്റ് വിഞ്ജാപനം ഉൾപ്പെടെയുള്ള ഫയലുകൾ മാത്രമേ കത്തിയിട്ടുള്ളുവെന്നാണ് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി മനോരമ ന്യൂസിനോട് പറഞ്ഞത്. തീപിടുത്തമുണ്ടായ പൊതുഭരണ വകുപ്പ് പൊളിറ്റിക്കലിന് മൂന്നു വിഭാഗങ്ങളാണുള്ളത്. ഇതിൽ പൊളിറ്റിക്കൽ 2 എ വിഭാഗത്തിൽ വി.ഐ.പി  സന്ദർശനം, ഗസ്റ്റ് ഹൗസുകളിലെ റൂം, അനുവദിക്കൽ മന്ത്രിമാരുടെ ആതിഥേയ ചിലവുകൾ എന്നിവയും  2 ബി വിഭാഗത്തിൽ സർക്കാരിന്റ കോൺഫറൻസ് ഉൾപ്പെടെയുള്ള ഔദ്യോഗിക കാര്യങ്ങളും പൊളിറ്റിക്കൽ 5 വിഭാഗത്തിൽ മന്ത്രിമാരുടെ യാത്രാ വിവരങ്ങൾ, വി.വി.ഐ.പി പരിഗണന, സന്ദർശനങ്ങൾ ,മറ്റു നയതന്ത്ര അനുമതികൾ എന്നീ ഫയലുകളുമാണ് കൈകാര്യം ചെയ്യുന്നത്.

നേരത്തെ എൻ.ഐ.എ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ നയതന്ത്ര പാഴ്സലിനു അനുമതി നൽകിയതും, ചോദിച്ചെത്തിയതുമായ  രണ്ടു തരത്തിലുള്ള ഫയലുകളും ആവശ്യപ്പെട്ടിരുന്നു. ആദ്യ തവണ രണ്ടു വർഷത്തേയും, പിന്നീട് 2016 മുതലുള്ള മുഴുവൻ ഫയലുകളും എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസർ എം.എസ്.ഹരികൃഷ്ണൻ കൊച്ചിയിലെ എൻ.ഐ.എ ഓഫിസിൽ നേരിട്ടെത്തിയാണ് വിവരങ്ങൾ കൈമാറിയത്. തൊട്ടുപിന്നാലെയുണ്ടായ തീപിടുത്തമാണ് വിവാദമായത്.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget