പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ കോന്നി വകയാറിലുള്ള ആസ്ഥാനത്ത് ജപ്തിനടപടികള്‍ ആരംഭിച്ചു. നിക്ഷേപകര്‍ക്ക് നിക്ഷേപകര്‍ക്ക് ഈട് നല്കണമെ...
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ കോന്നി വകയാറിലുള്ള ആസ്ഥാനത്ത് ജപ്തിനടപടികള്‍ ആരംഭിച്ചു. നിക്ഷേപകര്‍ക്ക് നിക്ഷേപകര്‍ക്ക് ഈട് നല്കണമെന്നുകാട്ടി പത്തനംതിട്ട സബ്കോടതി സ്ഥാപനത്തില്‍ നോട്ടീസ് പതിച്ചു. അതേസമയം ഡല്‍ഹി വിമാനത്താവളംവഴി കടക്കാന്‍ ശ്രമിക്കവെ പോപ്പുലര്‍ ഫിനാന്‍സ് ഉടമയുടെ രണ്ടുമക്കള്‍ പിടിയായി. റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരാണ് പിടിയിലായത്. റിനു സ്ഥാപനത്തിന്റെ സിഇഒയാണ്. റിയ ഡയറക്ടർ ബോർഡ് അംഗമാണ്. ഇവര്‍ക്കെതിരെ ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
രാവിലെ പത്തിനാണ് കോന്നി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയത്. തൊട്ടുപിന്നാലെ കോടതിയില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി നോട്ടീസ് പതിച്ചു. വിവിധ ജില്ലകളില്‍ നിന്ന് പ്രതിഷേധവുമായി നിക്ഷേപകരും സ്ഥാപനത്തിനുമുന്നില്‍ നിരന്നു.
പണം നഷ്ടമായവര്‍ പ്രത്യക്ഷസമരത്തിനിറങ്ങി. നാളെ ഓഫീസിനുമുന്നില്‍ നിക്ഷേപകര്‍ മാര്‍ച്ചും ധര്‍ണയും നടത്തും. സാമ്പത്തിക തട്ടിപ്പുകേസ് അടൂര്‍ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘംമാണ് അന്വേഷിക്കുന്നത്. 2000കോടിയിലേറെരൂപയുടെ തട്ടിപ്പുനടത്തി എന്നാണ് പ്രാഥമീക കണ്ടെത്തല്‍. വിവിധ സ്റ്റേഷനുകളിലായി 300ല്‍പ്പരം പരാതികളാണ് ലഭിച്ചിരിക്കുന്നത്.
COMMENTS