വിദേശത്തുനിന്ന് വരുന്ന വിമാന യാത്രക്കാർക്ക് പുതിയ മാർഗനിർദേശം; ക്വാറന്റീനിൽ ഇളവ്

ന്യൂഡൽഹി ∙ വിദേശ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് എത്തുന്നവർക്കുള്ള പുതുക്കിയ മാർഗനിർദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മേയ് 24ന് പുറത്തിറക്കിയ മാർഗനിർദേശത്തിന് പകരമായാണിത്. ഓഗസ്റ്റ് 8 മുതൽ പുതിയ മാർഗനിര്‍ദേശം പ്രാബല്യത്തിൽ വരും. ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾക്കുള്ള വിലക്ക് ഓഗസ്റ്റ് 31 വരെ ഡിജിസിഎ നീട്ടിയിരുന്നു. കാർഗോ സർവീസുകൾക്കും ഡിജിസിഎ അംഗീകരിച്ച മറ്റു സർവീസുകൾക്കും വിലക്ക് ബാധകമല്ല.


🌕പ്രധാന മാർഗനിർദേശങ്ങൾ:

∙ എല്ലാ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപ് newdelhiairport.in എന്ന പോർട്ടലിൽ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം സമർപ്പിക്കണം.‌

∙ ഇന്ത്യയിലെത്തിയാൽ 14 ദിവസം നിർബന്ധിത ക്വാറന്റീന്‍. ഇതിൽ ഏഴ് ദിവസം പണം നൽകിയുള്ള ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനും ഏഴ് ദിവസം ഹോം ക്വാറന്റീനും

∙ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂർ മുൻപ് വരെ നടത്തിയ ആർടി-പിസിആർ ടെസ്റ്റിൽ കോവിഡ് ഫലം നെഗറ്റീവുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിർബന്ധമില്ല.

∙ കോവിഡ് ഫലം നെഗറ്റീവായവർ പരിശോധനയുടെ സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് യാത്ര പുറപ്പെടുന്നതിന് മുൻപ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. റിപ്പോർട്ടിൽ കൃത്രിമം കാണിച്ചാൽ ക്രിമിനൽ കേസ്.

∙ ഗുരുതര അസുഖമുള്ളവർ, ഗർഭിണികൾ, പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്കൊപ്പം വരുന്ന മാതാപിതാക്കൾ, മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ വരുന്നവർ എന്നിവർക്കും 14 ദിവസം ഹോം ക്വാറന്റീൻ അനുവദിക്കും. എന്നാൽ ഇളവ് ആവശ്യമുള്ളവർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപ് പോർട്ടലിലൂടെ അപേക്ഷിക്കണം. ഇളവ് അനുവദിക്കുന്നതിൽ അന്തിമതീരുമാനം സർക്കാർ അധികൃതർക്കായിരിക്കും
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget