ഡാറ്റ കത്തി; മഴയിൽ ക്ലൗഡ് സ്റ്റോറേജിൽ ചോർച്ച; പ്രതിപക്ഷത്തെ ട്രോളി പ്രശാന്ത്


സെക്രട്ടേറിയിറ്റിലെ തീപിടിത്ത വിവാദം കത്തുന്നതിനിടെ പ്രതിപക്ഷത്തെ ട്രോളി വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്. സിസിടിവിയെയും, ക്ലൗഡ് സ്റ്റോറേജ് വിവാദങ്ങളെ മുൻനിർത്തിയായിരുന്നു പ്രതിപക്ഷത്തിനെതിരെ വി കെ പ്രശാന്തിന്റെ പരിഹാസം.

പോസ്റ്റിന്റെ പൂർണരൂപം കാണാം:

സ്വിച്ച് കത്തിയപ്പോ CCTV ഡാറ്റയും കത്തി,

മഴ പെയ്ത് ക്ലൗഡ് സ്റ്റോറേജിൽ ചോർച്ച, തീപിടിത്തതിൽ പിഡിഎഫ് ഫയലുകൾ കത്തി‌നശിച്ചു.

അടുത്തതെന്താ?

കല്ലേറിൽ വിൻഡോസ് 10 തകർന്നു?

ഇന്നലത്തെ ക്ഷീണം ഇത്രയ്ക്കുണ്ടെന്നറിഞ്ഞില്ല. 

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തത്തില്‍ സുപ്രധാനഫയലുകള്‍ നശിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. മൂന്ന് പ്രധാനസെക്ഷനുകളിലെ ഫയലുകള്‍ നശിച്ചെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ നഷ്ടപ്പെട്ടു. എന്‍ഐഎ അന്വേഷണം കൂടിയേതീരൂ. അട്ടിമറിയെന്ന് സംശയമുണ്ട്. ഇന്ന് ഓഫിസില്‍ ആള് കുറവായിരുന്നു. തെളിവ് നശിപ്പിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. സര്‍ക്കാര്‍ പരസ്യങ്ങളുടെ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ബോര്‍ഡുകളും നശിപ്പിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.


 


Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget