പ്രതിപക്ഷത്തിന്റെ പിന്തുണ വാങ്ങുക; ശേഷം വഞ്ചിക്കുക; ഇതാണ് സംസ്ഥാന സർക്കാർ സമീപനമെന്ന് ചെന്നിത്തല


തിരുവനന്തപുരം : ന്യായമായ കാര്യങ്ങള്‍ക്കു പോലും പ്രതിപക്ഷം പിന്തുണക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിനൊപ്പം നില്‍ക്കേണ്ട സമയത്തെല്ലാം പ്രതിപക്ഷം നിന്നിട്ടുണ്ട്. അത് പ്രതിപക്ഷ ധര്‍മ്മവുമാണ്. കഴിഞ്ഞ നാലു വര്‍ഷവും അങ്ങനെത്തന്നെയാണ് നിലകൊണ്ടത്. അതേസമയം, പ്രതിപക്ഷ പിന്തുണ വാങ്ങിയ ശേഷം വഞ്ചിക്കുക എന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ഇതിന്റെ അവസാന ഉദാഹരണമാണ് തിരുവനന്തപുരം വിമാനത്താവള സ്വകാര്യ വത്ക്കരണമെന്നും കൊടിയ വഞ്ചനയാണ് സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ കാണിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

പൊതു സ്വകാര്യ പങ്കാളിത്തം കേരളത്തില്‍ വിജയകരമായി പലതവണ നടപ്പാക്കിയിട്ടുള്ളത് കൊണ്ടാണ് പ്രതിപക്ഷം സര്‍ക്കാര്‍ നിര്‍ദേശത്തെ പിന്തുണച്ചത്. സര്‍വകക്ഷി യോഗത്തില്‍ തന്നെ ബിഡ്ഡില്‍ പങ്കെടുക്കാനുള്ള ഉപദേശം എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ കുറ്റകരമായ ഗൂഢാലോചന നടത്തുകയും കൊടിയ വഞ്ചന നടത്തുകയുമായിരുന്നുവ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖല സ്ഥാപനമായ കെ എസ് ഐ ഡി സിയാണ് അദാനിയുടെ മരുമകള്‍ക്ക് പങ്കാളിത്തമുള്ള കമ്പനിക്ക് കണ്‍സല്‍ട്ടന്‍സി കൊടുത്തത്. എന്തു കൊണ്ട് സിയാലിനെ കണ്‍സല്‍ട്ടന്‍സി ആക്കിയില്ലെന്നത് ദുരൂഹമാണ്. കരാറുകളില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്നത് വ്യക്തമാണ്.

സിറിള്‍ അമര്‍ ചന്ദ് മംഗള്‍ ദാസ് എന്ന കമ്പനി തന്നെയാണ് നീരവ് മോദിയെ തട്ടിപ്പിന് സഹായിച്ചത്. കെ എസ് ഐ ഡി സിയുടെ എം ഡിയായി നിയമിച്ചിരുന്ന ഗുജറാത്തുകാരനായ ഒരു ഐ എ എസ് ഉദ്യോഗസ്ഥനെ ടെണ്ടര്‍ നടപടികള്‍ തീര്‍ന്നതിന് ശേഷം ആ സ്ഥാനത്ത് നിന്ന് നീക്കി. ഇപ്പോള്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതലയും ഈ ഐ എ എസുകാരനാണ്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണം. ഗുരുതരമായ ക്രമക്കേടാണ് ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് നടന്നതെന്ന് പറഞ്ഞ ചെന്നിത്തല ഇക്കാര്യത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. വിഷയത്തില്‍ ആഗസ്റ്റ് 27-ന് യു ഡി എഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget