തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്തെ തീരപ്രദേശമായ അഞ്ചുതെങ്ങില്‍ നാട്ടുകാരും പോലിസും തമ്മില്‍ ഏറ്റുമുട്ടി. കൊവിഡിനെ തുട...
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്തെ തീരപ്രദേശമായ അഞ്ചുതെങ്ങില്‍ നാട്ടുകാരും പോലിസും തമ്മില്‍ ഏറ്റുമുട്ടി. കൊവിഡിനെ തുടര്‍ന്ന് കണ്ടെയ്ന്മെന്റ് സോണുകളില്‍ വിലക്ക് നീട്ടിയതിനെ തുടര്‍ന്ന് ഇവിടെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍പിടിക്കാന്‍ പോകാനായില്ല. എന്നാല്‍ ഇന്ന് വിലക്ക് ലംഘിച്ച് പ്രദേശ സികള്‍ മീന്‍പിടിക്കാന്‍ പോയത് പോലിസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്.
മീന്‍ ലേലം നടത്താനുള്ള ശ്രമവും പോലിസ് തടഞ്ഞിരുന്നു. സംഘടിച്ചെത്തിയ നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസില്‍ എത്തി പ്രതിഷേധിച്ചു. ഇവിടെ ജീവനക്കാരെ തടഞ്ഞുവെച്ചു. പിന്നീട് പോലിസെത്തി പ്രതിഷേധിച്ചവരെ പിരിച്ചുവിട്ടു. മീന്‍പിടിക്കാനുള്ള വിലക്ക് ലംഘിച്ചതിനും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടം ചേര്‍ന്നതിനും പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തു.
COMMENTS