ദില്ലി: ബാബാ രാംദേവിന്റെ പതഞ്ജലിക്ക് പത്ത് ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. ലക്ഷങ്ങളുടെ ജീവനെടുത്ത കൊറോണ വൈറസിനെ തുരത്താനുളള മരുന്...
ദില്ലി: ബാബാ രാംദേവിന്റെ പതഞ്ജലിക്ക് പത്ത് ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. ലക്ഷങ്ങളുടെ ജീവനെടുത്ത കൊറോണ വൈറസിനെ തുരത്താനുളള മരുന്ന് എന്ന് അവകാശപ്പെട്ട് കൊറോണില്‍ എന്ന പേരില്‍ മരുന്ന് പ്രചാരണം നടത്തിയതിനാണ് കോടതി പതഞ്ജലിക്ക് പിഴ വിധിച്ചിരിക്കുന്നത്. കൊറോണില്‍ എന്ന പേരിന് അവകാശവാദം ഉന്നയിച്ച് ചെന്നൈയിലുളള കമ്ബനി നല്കിയ ഹര്‍ജിയിലാണ് കോടതി വിധി.
1993 മുതല്‍ കൊറോണില്‍ എന്ന പേരിന് അവകാശികളാണ് എന്നാണ് കമ്ബനിയുടെ വാദം. കൊറോണില്‍-92-ബി എന്ന പേരില്‍ ഉളള ഉല്‍പ്പന്നമാണ് ഈ കമ്ബനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുളള വന്‍ യന്ത്രങ്ങളും മറ്റും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന കെമിക്കല്‍ തയ്യാറാക്കുന്ന കമ്ബനിയാണ് കേസ് കൊടുത്ത അരൂദ എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്.
COMMENTS