പെരുമ്പാവൂരില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

 പെരുമ്പാവൂർ: ഓടയ്ക്കാലി നൂലേലി പള്ളിപ്പടിയിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്ത് കൊന്നതിന് ശേഷം തൂങ്ങിമരിച്ചു. ഒഡിഷ സ്വദേശിയായ വിഷ്ണു പ്രധാൻ (26)ആണ്‌ ഭാര്യ സിലക്കാര പ്രധാനെ(23) കൊന്നതിന് ശേഷം തൂങ്ങിമരിച്ചത്.

ഇരുവരും ഓടയ്ക്കാലിയിലെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളാണ്. കുറുപ്പംപടി പോലീസ്‌സ്ഥലത്തെത്തി. സിലക്കാരയുടെ കഴുത്തിലും തലയിലും കത്തികൊണ്ട് ആഴത്തില്‍ കുത്തിയ മുറിവുകളുണ്ട്.

ജനലില്‍ തൂങ്ങിമരിച്ച നിലയിലാണ് ഭര്‍ത്താവ് വിഷ്ണുവിനെ കണ്ടെത്തിയത്. ഇന്നലെ രാത്രി 9 വരെ ഇരുവരെയും സമീപത്ത് താമസിക്കുന്നവർ കണ്ടിരുന്നു. ഇവർ തമ്മിൽ എന്നും കലഹം ഉണ്ടാകാറുണ്ട് എന്ന് അടുത്തുള്ളവർ പറയുന്നു. ഇന്ന് രാവിലെയാണ് ഇരുവരേയും മരിച്ചനിലയിൽ കാണപ്പെട്ടത്. പെരുമ്പാവൂർ കുറുപ്പംപടി പോലീസ് സ്റ്റേഷനിൽ നിന്നും പോലീസുകാർ എത്തി തെളിവെടുപ്പ് നടത്തുന്നു. ഫോറൻസിക് വിഭാഗവും ഇപ്പോൾ സ്ഥലത്ത് ഉണ്ട്.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget