മുഖ്യമന്ത്രി ഒളിച്ചോടി; ചോദ്യങ്ങൾക്ക് മറുപടിയില്ല; ഇത് നയപ്രഖ്യാപനമായി: പ്രതിപക്ഷം


മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അഴിമതി ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം ഗവര്‍ണറുടെ നയപ്രഖ്യാപനം പോലെെയന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. 5 മണിക്കൂറോളമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വീതിച്ചെടുത്തെന്നും പ്രതിപക്ഷ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറ‍ഞ്ഞു. 

സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം പരാജയപ്പെട്ടു.  നാല്‍പതിനെതിരെ 87 വോട്ടിനാണ് പ്രമേയം തള്ളിയത്. ജോസ് കെ.മാണി വിഭാഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് നാലു മണിക്കൂര്‍ സമയമെടുത്താണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. സ്വര്‍ണക്കടത്തിന്റെ പേരില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന്  മുഖ്യമന്ത്രി വിമര്‍ശിച്ചു. സംസ്ഥാനം അന്വേഷിച്ചില്ലെന്ന ആരോപണം പുകമറ സൃഷ്ടിക്കാനാണ്. സംസ്ഥാന സര്‍ക്കാരിനെതിരായ അസത്യപ്രചാരണം ആഗോളപരീക്ഷണത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

അഴിമതി ആരോപണങ്ങൾ പരസ്പരം ഉയർത്തി അവിശ്വാസ പ്രമേയ ചർച്ചക്ക് മൂർച്ച കൂട്ടി ഭരണ-പ്രതി പക്ഷങ്ങൾ. ദേശീയപാതയിൽ വിശ്രമകേന്ദ്രം പണിയാൻ സ്ഥലം നൽകിയതിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇപ്പോൾ പുറത്ത് വന്നതിന് പുറമെ ലൈഫ് മിഷനിൽ അഞ്ച് കോടി കൂടി കൈക്കൂലിയായി കൈമാറിയെന്ന് വി.ഡി.സതീശൻ ആരോപിച്ചു. സതീശൻ വിദേശത്ത് പോയി പണം പിരിച്ചുവെന്നായിരുന്നു ഭരണപക്ഷത്തിന്‍റെ ആക്ഷേപം. അഴിമതിയാരോപണങ്ങൾ തള്ളി പൊതുമരാമത്ത് ,റവന്യൂ ,ആരോഗ്യ മന്ത്രിമാരും രംഗത്തെത്തി.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget