കരിപ്പൂർ വീമാനപകടം അമ്മയും കുഞ്ഞുമടക്കം പതിനാല് മരണമായി , പലരുടെയും നില അതീവ ഗുരുതരം ,കൺട്രോൾ റൂം തുറന്നു

 അമ്മയും കുഞ്ഞുമടക്കം  മരണം 14 ആയി; പലരുടേയും നില ഗുരുതരം; കണ്‍ട്രോള്‍ റൂം തുറന്നു മൃതദേഹങ്ങള്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ . കോഴിക്കോട്...

 അമ്മയും കുഞ്ഞുമടക്കം  മരണം 14 ആയി; പലരുടേയും നില ഗുരുതരം; കണ്‍ട്രോള്‍ റൂം തുറന്നു മൃതദേഹങ്ങള്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ . കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ച രണ്ടുപേര്‍ മരിച്ചു. 

കോഴിക്കോട് മെഡി. കോളജിലെത്തിച്ച അമ്മയും കുഞ്ഞും മരിച്ചു. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേ മരിച്ചു. ഫസ്റ്റ് ഓഫിസര്‍ അഖിലേഷിന് ഗുരുതരപരുക്ക്. 


എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത് എട്ടുമണിയോടെയാണ്.  റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീണു. ദുബായില്‍ നിന്നെത്തിയ വിമാനത്തില്‍ 191 യാത്രക്കാരുണ്ടായിരുന്നു.  174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് ഉള്ളത്. ഇതില്‍ ഒരു പൈലറ്റ് മരിച്ചെന്നാണ് വിവരം. അഞ്ചുവയസില്‍ താഴെയുള്ള 24 കുട്ടികള്‍ വിമാനത്തിലുണ്ടായിരുന്നു

പരുക്കേറ്റവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. 20 യാത്രക്കാരെ മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല. കോഴിക്കോട് മിംസ് ആശുപത്രിയില്‍ 12 പേരെ എത്തിച്ചു. പലരുടേയും നില ഗുരുതരം. വിമാനം 35 അടിയോളം താഴ്ചയിലേക്ക് വീണുവെന്നും ടിവി.ഇബ്രാഹിം എംഎല്‍എ പറഞ്ഞു. 

ദുബായില്‍ നിന്നെത്തിയ 1344 ദുബായ്–കോഴിക്കോട് വിമാനമാണ് ടേബിള്‍ ടോപ് റണ്‍വേയില്‍ നിന്ന് വീണത്. റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം രണ്ടു ഭാഗമായി മുറിഞ്ഞു. വിമാനത്തിൽനിന്ന് പുക ഉയരുന്നുണ്ട്. ലാൻഡിങ്ങിനിടെയാണ് അപകടം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ. വന്ദേ ഭാരത് മിഷന്റെ ഭാഗമായ സര്‍വീസാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ കനത്ത മഴയുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫിനെ നിയോഗിച്ചെന്ന് കേന്ദ്രമന്ത്രി അമിത് ഷാ അറിയിച്ചു.  കോഴിക്കോട് വിമാനത്താവളത്തിൽ റൺവെയിൽ നിന്ന് തെന്നിമാറിയതിനെത്തുsർന്നുള്ള അപകടത്തിൽ രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫിനെ നിയോഗിച്ചെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു ഫോൺ: 04832719493. ദുബായ് ഹെല്‍പ് ലൈന്‍ ദുബായിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ ആരംഭിച്ചു. 0565463903, 0543090572, 0543090572, 0543090575

അടിയന്തര രക്ഷാ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. മന്ത്രി എസി മൊയ്തീനോട് ഉടൻ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചു.  അദ്ദേഹം തൃശൂരിൽ നിന്ന് പുറപ്പെട്ടു. ഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും 2 ജില്ലകളിലെ ഫയർ ആൻഡ് റെസ്ക്യൂ ടീമും  രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്.  ദുരന്തനിവാരണത്തിന് സംസ്ഥാന സർക്കാരിന്റെ  എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചു. മരണങ്ങളിൽ മുഖ്യമന്ത്രി അനുശോചനം  രേഖപ്പെടുത്തി.



അപകട സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ

https://youtu.be/NikwODUccn0

COMMENTS

Name

Army,1,bank,3,CHARITY,9,Chellanam,1,CINEMA,24,Climate,1,Covid19,18,CPM,1,CRIME,6,dam,1,Dialogue,1,EDUCATION,2,Election,2,Election 2020,2,Ernakulam,1,FakeReal,1,fastrack,1,FastTrack,4,Flood,2,FOOD,6,Gold-smuggling,1,GULF,14,Health,30,India,12,Joy Mathew,1,Karipur,2,kerala,400,Kerala-Flood,2,kerala-Politics,5,Latest-News,9,lottery,1,Love,1,NATIONAL,119,Onam2020,1,Parliament,1,Pathanamthitta,1,Pinarayi Vijayan,1,Politics,24,Public,2,Public Transport,1,Rain,1,Ramesh Chennithala,3,Religion,1,SPORTS,11,TATA,1,TECHNOLOGY,10,Tourism,2,Travel,1,Whatsapp,1,WORLD,52,
ltr
item
നേര്‍രേഖ24X7: കരിപ്പൂർ വീമാനപകടം അമ്മയും കുഞ്ഞുമടക്കം പതിനാല് മരണമായി , പലരുടെയും നില അതീവ ഗുരുതരം ,കൺട്രോൾ റൂം തുറന്നു
കരിപ്പൂർ വീമാനപകടം അമ്മയും കുഞ്ഞുമടക്കം പതിനാല് മരണമായി , പലരുടെയും നില അതീവ ഗുരുതരം ,കൺട്രോൾ റൂം തുറന്നു
https://1.bp.blogspot.com/-u5iLWweSQTo/Xy2GVpPUSCI/AAAAAAAAA7A/o6dqzDMSlTQ-XFq18uaa4LMauu4tQzGdQCLcBGAsYHQ/s0/Screenshot_20200807_204202.jpg
https://1.bp.blogspot.com/-u5iLWweSQTo/Xy2GVpPUSCI/AAAAAAAAA7A/o6dqzDMSlTQ-XFq18uaa4LMauu4tQzGdQCLcBGAsYHQ/s72-c/Screenshot_20200807_204202.jpg
നേര്‍രേഖ24X7
https://www.nerrekha.com/2020/08/blog-post_908.html
https://www.nerrekha.com/
https://www.nerrekha.com/
https://www.nerrekha.com/2020/08/blog-post_908.html
true
5026190986173234925
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content