വീമാനത്താവളം കൺസൾട്ടൻസി ആധാരം എഴുതുന്നതിന് സഹായം തേടുന്നപോലെയെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം:  സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കാതെയാണ് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്താവളം അദാനിക്ക് കൈമാറിയ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രിക്കും സര്‍ക്കാര്‍ കത്തുകള്‍ മുഖേനെ സംസ്ഥാനത്തിന്റെ താത്പര്യം ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്തിന്റെ ആവശ്യം അവഗണിച്ച്‌ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിയ്ക്ക് നടത്തിപ്പ് ചുമതല നല്‍കിയതിന് യാതൊരു  ന്യായീകരണവുമില്ല.  കേന്ദ്രതീരുമാനം ജനവികാരത്തിനെതിരാണെന്നും തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. വിമാനത്താവളത്തിന്റെ നടത്തിപ്പ് കേരളം രൂപീകരിച്ച സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് കൈമാറണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

അതേസമയം സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചര്‍ച്ചയില്‍ ആരോപിച്ചു. അദാനിയുടെ മരുമകളുടെ കമ്പനിയെ കണ്‍സള്‍ട്ടന്‍സി ഏല്‍പ്പിച്ചത് ദുരൂഹമാണെന്നും  ടെന്‍ഡര്‍ വിളിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നിലപാട് ഇരട്ടത്താപ്പാണെന്നും ചെന്നിത്തല പറഞ്ഞു. അദാനിയെ സഹായിക്കാനുള്ള ഗൂഡാലോചന നടന്നു. എങ്കിലും സംസ്ഥാന താത്പര്യത്തെ മുന്‍നിര്‍ത്തിയാണ് പ്രമേയത്തെ അനുകൂലിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. 

എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ തുറന്ന പുസ്തകം പോലെ നാട് അംഗീകരിച്ചതാണെന്നും അവരവരുടെ ശീലം വെച്ച് മറ്റുള്ളവരെ അളക്കുമ്പോഴുള്ള പ്രശ്‌നമാണ് ഇവിടെ വരുന്നത്. കള്ളങ്ങളും അപവാദവും പ്രചരിപ്പിച്ച് മേല്‍ക്കൈ നേടിക്കളയാമെന്നാണ് നമ്മുടെ നാട്ടിലെ പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതോടെ സഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു. എന്ത് അപവാദവും പറഞ്ഞാലും അതിന് മറുപടി കേള്‍ക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മറുപടി പറയുന്നതിനെ പേടിപ്പിക്കലെന്ന് ആക്ഷേപിക്കുന്നു. അങ്ങനെ പേടിക്കാനാണെങ്കില്‍ എന്തിന് ഇവിടെ ഇരിക്കുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. സാധാരണ ആധാരം എഴുത്തിന് രജിസ്ട്രാഫീസില്‍ പോയാലും അവിടെയുള്ള ആളിന്റെ സഹായം തേടുന്നതുപോലെയാണിതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തുടര്‍ന്ന് പ്രമേയം സഭ ഐക്യകണ്‌ഠേന പാസാക്കി.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget