ഒരു വിവാഹത്തിൽ ഉണ്ടായത് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ. വരനോടൊപ്പം വാഹനത്തിൽ പോവുകയായിരുന്ന വധുവിനെ വിളിച്ചിറക്കി വരന്റെ മുൻപിൽവച്ച് തന്നെ കാമുകൻ ചുംബിച്ചു.

 


തെലങ്കാനയിലെ ഒരു വിവാഹത്തിൽ ഉണ്ടായത് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ. വരനോടൊപ്പം വാഹനത്തിൽ പോവുകയായിരുന്ന വധുവിനെ വിളിച്ചിറക്കി വരന്റെ മുൻപിൽവച്ച് തന്നെ കാമുകൻ ചുംബിയ്ക്കുകയായിരുന്നു. ഇതോടെ രംഗം മോശമായി. ഹുസൂരാബാദിലാ സംഭവം നടന്നത്. ബന്ധുക്കൾ നിശ്ചയിച്ച വിവാഹത്തിന് യുവതി വഴങ്ങുകയായിരുന്നു.

 ഹുസുരാബാദ് സ്വദേശിനിയായ ദിവ്യയുമായി മന്ദാമരിയിൽ നിന്നുള്ള പ്രവീൺകുമാറിന്റെ വിവാഹം വീട്ടുകാരാണ് ഉറപ്പിച്ചത്. വിവാഹഘോഷയാത്രയിൽ വരനും വധുവും കാറിലിരുന്ന് മുന്നോട്ടു പോവുകയായിരുന്നു. ഈ സമയത്താണ് ദിവ്യയുടെ കാമുകൻ വംശി സ്ഥലത്തെത്തിയത്. ഘോഷയാത്രയിൽ കടന്നുകൂടിയ വംശം കാർ തടയുകയും ദിവ്യയെ വലിച്ചിറക്കിയശേഷം വരന്റെ മുന്നിൽവെച്ച് ചുംബിക്കുകയുമായിരുന്നു. മാത്രമല്ല, തന്നൊടൊപ്പം വരാൻ ദിവ്യയോട് ആവശ്യപ്പെടുകയും ചെയ്തു. 'ഇവൾ എന്റേതാണ്, നിങ്ങൾക്ക് എങ്ങനെ സ്വന്തമാകും' എന്ന് വരനോട് ചോദിച്ചുകൊണ്ടായിരുന്നു പരസ്യ ചുംബനം.

 വരൻ വംശിയെ തടയാൻ ശ്രമിച്ചുവെങ്കിലും ഉന്തിലും തല്ലിലും കലാശിച്ചു. കൂട്ടത്തല്ലിനൊടുവിൽ പൊലീസ് എത്തി. വരൻ യുവതിയുടെ കാമുകനെതിരെ പൊലീസിൽ പരാതി നൽകി. മദ്യപിച്ച് തന്നെയും വധുവിനെയും കൈയേറ്റം ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കാമുകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതുവരെ മൗനം പാലിച്ച ദിവ്യ, കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ മനസ്സുതുറന്നു. കാമുകനൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്ന് ദിവ്യ പൊലീസിനോട് പറഞ്ഞതോടെ വരനടക്കം അവിടെയുണ്ടായിരുന്നവരെല്ലാം ഞെട്ടി.

 

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget