തിരുവനന്തപുരം: ഓണവിൽപന മുന്നിൽക്കണ്ട് മദ്യവിൽപനയുടെ സമയം നീട്ടണമെന്ന് ബെവ്കോ സർക്കാരിനോട് ആവശ്യപ്പെട്ടു. ഔട്ടലെറ്റുകളിൽ അടക്കം പ്രവർത്തനസമയം...
തിരുവനന്തപുരം: ഓണവിൽപന മുന്നിൽക്കണ്ട് മദ്യവിൽപനയുടെ സമയം നീട്ടണമെന്ന് ബെവ്കോ സർക്കാരിനോട് ആവശ്യപ്പെട്ടു. ഔട്ടലെറ്റുകളിൽ അടക്കം പ്രവർത്തനസമയം 2 മണിക്കൂർ വരെ അധികം നീട്ടാനാണ് ശുപാർശ. നിലവിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെയാണ് വിൽപന സമയം. ഇത് വൈകുന്നേരം 7 മണി വരെ നീട്ടാനാണ് ശുപാർശ.
ഓണവിൽപന മുന്നിൽ കണ്ടാണ് ബെവ്കോ ഇപ്പോൾ ഈ ശുപാർശ വച്ചിരിക്കുന്നത്. ഓണം സീസണിലാണ് ബെവ്കോയിൽ ഏറ്റവും കൂടുതൽ മദ്യ വിൽപന നടക്കാറ്. ഇതുകൂടാതെ സാധാരണ ഗതിയിൽ ഓഫീസ് ജോലി കഴിഞ്ഞ് ഇറങ്ങുന്നവർക്ക് 5 മണിക്ക് മദ്യഷോപ്പുകൾ അടയ്ക്കുന്നതുമൂലം മദ്യം വാങ്ങാൻ കഴിയാത്ത സ്ഥിതിയും ഉണ്ടെന്ന് ബെവ്കോ ചൂണ്ടിക്കാട്ടുന്നു.വിഷയം സർക്കാർ പരിഗണനയിൽ എടുത്തിട്ടുണ്ട്. ഓണം അടുത്തെത്തിയതു കൊണ്ടുതന്നെ വിഷയത്തിൽ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്നും ബെവ്കോ അധികൃതർ പറയുന്നു. മുൻവർഷങ്ങളിൽ വച്ചു നോക്കുമ്പോൾ ഇപ്പോൾ മദ്യ വിൽപനയിൽ വലിയ ഇടിവാണ് കാണുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.
COMMENTS