"മത്തീ നീ എപ്പോ വരും, അപ്പ വണ്ടിയിൽ പീപ്പിയൂതി" മൂന്നാം ക്ലാസുകാരിയുടെ കവിത സമൂഹമാധ്യമങ്ങളിൽ വൈറലായി

 


    


വണ്ടതിരുവനന്തപുരം: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മത്തിയെ കുറിച്ചുള്ള കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അരുവിക്കര എല്‍.പി.എസിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയും മുള്ളിലവിന്‍മൂട് സ്വദേശിനിയുമായ എം.എസ് നാസിയ സലാമാണ് മത്തിയെക്കുറിച്ചു മനോഹര കവിതയെഴുതി സമൂഹമാധ്യമങ്ങളില്‍ താരമായത്. കവിത ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കുവച്ചു. ലോക്ഡൗണും ട്രോളിങ് നിരോധനവുമെല്ലാം കഴിഞ്ഞിട്ടും മത്തി വരാത്തതിലുള്ള സങ്കടമാണ് കവിതയിലൂടെ പങ്കിട്ടത്.

‘മത്തി ഭയങ്കര ഇഷ്ടമാണ്. വരാന്‍ വേണ്ടി കാത്തിരിക്കുകയാണ്’ കൊതിയൂറുന്ന വാക്കുകളില്‍ നാസിയക്ക് പറയാനുള്ളത് അതുമാത്രം. ‘മീന്‍ മോള്‍ക്ക് ഭയങ്കര ഇഷ്ടമാണ്. പ്രത്യേകിച്ച് മത്തി. എന്നും ചോദിക്കും മീനില്ലേ എന്ന്. തിങ്കളാഴ്ച ചോറിനെന്താണെന്ന് ചോദിച്ചപ്പോ സാമ്പാറും കൂട്ടാനുമേ ഉള്ളൂ എന്ന് ഞാന്‍ പറഞ്ഞു. മത്തിയൊക്കെ ഇനി എപ്പോ കിട്ടുമെന്നായി അടുത്ത ചോദ്യം. ഇനി കിട്ടുമോന്ന് തന്നെ അറിയില്ലെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് അവള്‍ പേപ്പറും പെന്‍സിലുമെടുത്ത് എന്തൊക്കെയോ കുത്തിക്കുറിക്കുന്നത് കണ്ടു.

ഇടയ്ക്ക് വന്ന് എന്നോട് ഓരോ വാക്ക് എഴുതുന്നത് എങ്ങനെയാണെന്നൊക്കെ ചോദിച്ചു. പിന്നീട് നോക്കുമ്പോഴാണ് കവിത കണ്ടത്. ഇക്ക വന്നപ്പോള്‍ അവള്‍ തന്നെയാണ് ചോദിച്ചത് ഫോണില്‍ ഇടുമോന്ന്. കേരള ഹോട്ടല്‍ എന്ന ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് കവിത ആദ്യം വന്നത്. പിന്നീട് വൈറലായി’ അമ്മ മുജിദ പറഞ്ഞു.

ന്യൂസ് കേരള വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാനെ കവിതയൊന്നും പൊതുവേ എഴുതാറില്ല. ലോക്ഡൗണായതോടെ ഓണ്‍ലൈന്‍ ക്ലാസ് നോക്കി ടീച്ചര്‍ കളിക്കുകയും പേപ്പറില്‍ ഓരോന്നൊക്കെ കുത്തിക്കുറിക്കുകയുമാണ് പ്രധാന പരിപാടി. മത്തി ഉടനെത്തിക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചിരിക്കുകയാണ്, കെഎസ്എഫ്ഇയില്‍ ഉദ്യോഗസ്ഥനായ പിതാവ് സലാമുദീന്‍ പറഞ്ഞു.


Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget