മന്ത്രിമാർ ഫോറൻസിക്ക് വിദഗ്ധരാണോ? സെക്രട്ടറിയേറ്റ് അവരുടെ തറവാട് സ്വത്താണോ ? : കെ സുരേന്ദ്രൻ തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപ്പിടിത്തമുണ്ടായ സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. അന്വേഷണത്തെ വഴി തെറ്റിക്കാൻ മന്ത്രിമാർ‌ രം​ഗത്തെത്തിയിരിക്കുകയാണ്. മന്ത്രിമാർ പറഞ്ഞതിൽ വൈരുദ്ധ്യമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

മന്ത്രിമാർ തന്നെ ഓരോന്ന് പറയാനാണെങ്കിൽ പിന്നെന്തിനാണ് അന്വേഷണ സംഘം. അന്വേഷണം തേച്ച്മായ്ച്ചു കളയാനാണ് ശ്രമം നടക്കുന്നത്. മന്ത്രിമാരെന്താ ഫോറൻസിക് വിദ​ഗ്ധരാണോ. അട്ടിമറി നടന്നിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന് എങ്ങനെ അറിയാം. അട്ടിമറി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനല്ലേ അന്വേഷണ സംഘം. സർക്കാർ നടത്തിയ തീ വെപ്പാണിത്. സെക്രട്ടേറിയറ്റ് മന്ത്രിമാരുടെ തറവാട്ട് സ്വത്താണോ. 

ചീഫ് സെക്രട്ടറിക്ക് എന്തിനാണ് താമ്രപത്രം നൽകിയത്. മാധ്യമപ്രവർത്തകരെ സെക്രട്ടേറിയറ്റിൽ നിന്ന് ഇറക്കിവിട്ടതിനാണോ ചീഫ് സെക്രട്ടറിയെ സർക്കാർ പ്രശംസിച്ചത്. തിപ്പിടിത്തത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഉദ്യോഗാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ച പി എസ് സിക്കെതിരെയും സുരേന്ദ്രൻ ആഞ്ഞടിച്ചു. കാസർകോട് ജില്ലയിൽ സ്റ്റാഫ് നേഴ്സ് ഒഴിവ് പൂഴ്ത്തിവച്ചു എന്ന ഉദ്യോഗാർത്ഥികളുടെ ആരോപണത്തിലായിരുന്നു പി എസ് സിയുടെ നടപടി. ഇത് ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget