മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ട യാത്രക്കാരുടെ ലഗേജുകള്‍ വീണ്ടെടുക്കാന്‍ അന്താരാഷ്ട്ര ഏജന്‍സിയെ ഏല്‍പ്പിച്ചതായി എയര്‍ ഇന്ത്യ. ല...
അപകടത്തില്‍പ്പെട്ട വിമാനത്തിലെ ലഗേജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പൊതു ജനങ്ങള്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് കോ-ഓര്‍ഡിനേറ്ററുടെ 9567273484 ഈ നമ്ബറില്‍ ബന്ധപ്പെടാവുന്നതാണെന്ന് മലപ്പുറം എസ്.പിയും അറിയിച്ചു.
അപകടത്തില്‍പ്പെട്ട വിമാനം ഡിജിസിഎ സംഘം ഇന്ന് പരിശോധിച്ചു. ഡിജിസിഎ, എയര്‍പോര്‍ട്ട് അതോറിറ്റി, എയര്‍ ഇന്ത്യ സംഘങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. എയര്‍ ഇന്ത്യയുടെ സംഘം നേരത്തെ ഇവിടെ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ബോയിംഗ് അന്വേഷണ സംഘം അടുത്തയാഴ്ച കരിപ്പൂരിലെത്തുമെന്ന് ഡിജിസിഎ അരുണ്‍ കുമാര്‍ വ്യക്തമാക്കി. കരിപ്പൂരില്‍ റണ്‍വേ നീളം കൂട്ടുന്നത് പരിഗണിക്കണം. വിമാനം മറ്റൊരിടത്ത് ഇറങ്ങേണ്ടിയിരുന്നോ എന്നത് പൈലറ്റ് തീരുമാനിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഈ ആഴ്ച കിട്ടുമെന്ന് എയര്‍ ഇന്ത്യ ചെയര്മാന് രാജീവ് ബന്‍സലും വ്യക്തമാക്കി. വിമാനത്തിന് സാങ്കേതിക പിഴവുണ്ടായിരുന്നതായി തല്ക്കാലം സൂചനകളിലെന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കരിപ്പൂരില്‍ സമാനസംഭവങ്ങള്‍ തടയാനുള്ള ഇഎന്‍എഎസ് സംവിധാനം ഒരുക്കുന്നതും ആലോചിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
COMMENTS