ന്യൂഡൽഹി∙ അയോധ്യ കേസിലെ വിധിയുമായി ബന്ധപ്പെട്ട പരാമർശത്തിൽ നടി സ്വര ഭാസ്കർക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകാൻ അനുമതി നിഷേധിച്ച് അറ്റോർണി ജനറൽ ക...
ന്യൂഡൽഹി∙ അയോധ്യ കേസിലെ വിധിയുമായി ബന്ധപ്പെട്ട പരാമർശത്തിൽ നടി സ്വര ഭാസ്കർക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകാൻ അനുമതി നിഷേധിച്ച് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ. സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകാൻ അറ്റോർണി ജനറലിന്റെ അനുമതി ആവശ്യമാണ്.
സുപ്രീം കോടതിയിൽ വിധിയിൽ അഭിപ്രായം പറയുന്നത് അപകീർത്തിപ്പെടുത്തലോ അവഹേളനമോ അല്ലെന്ന് വേണുഗോപാൽ പറഞ്ഞു. നടിയുടെ അഭിപ്രായ പ്രകടനം സ്വന്തം കാഴ്ചപ്പാട് മാത്രമാണെന്നും അത് പരമോന്നത കോടതിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം നവംബറിൽ പുറപ്പെടുവിച്ച അയോധ്യ കേസിലെ വിധി സംബന്ധിച്ച് മുംബൈയിലെ ഒരു ചടങ്ങിൽവച്ചായിരുന്നു സ്വര ഭാസ്കറിന്റെ അഭിപ്രായപ്രകടനം. ഒരേ വിധിന്യായത്തിൽ ബാബ്റി മസ്ജിദ് തകർക്കുന്നത് നിയമവിരുദ്ധമാണെന്നും എന്നാൽ അതു തകർത്തവർക്ക് പാരിതോഷികം നൽകുന്നതുമായ രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെന്നുമാണ് സ്വര ഭാസ്കർ പറഞ്ഞത്. ഇതു നീതിന്യായ വ്യവസ്ഥയ്ക്കെതിരായ ആക്രമണം എന്നായിരുന്നു പരാതിക്കാരന്റെ ആരോപണം.
COMMENTS