വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡനം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പരാതിയുമായി വീട്ടമ്മ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി വീട്ടമ്മ. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എസ് ശിവരാജനെതിരെയാണ് പരാതിയുമായി വീട്ടമ്മ രംഗത്ത് വന്നിരിക്കുന്നത്. വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയും, പീഡന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും പിന്നീട് ഇതേ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി.

പരാതിക്കാരിയുടെ കൊവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷമം മൊഴി അടുത്തദിവസം കോടതിയില്‍ രേഖപ്പെടുത്തും. സമീപവാസികളുടെയും മൊഴിയെടുക്കും. വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു

പീഡനവിവരം പുറത്തു പറഞ്ഞാല്‍ ഭര്‍ത്താവിനെയും മക്കളെയും കൊല്ലുമെന്ന് ശിവരാജന്‍ പറഞ്ഞെന്ന് വീട്ടമ്മ പരാതിയില്‍ വ്യക്തമാക്കുന്നു. കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭയന്നാണ് പീഡന വിവരം പുറത്തു പറയാതിരുന്നതെന്നും വീട്ടമ്മ പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം നടക്കുന്നുവെന്ന് പോലീസ് അറിയിച്ചു. 

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget