സെക്രട്ടേറിയറ്റിലെ തീപിടിത്തം എൻഐഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെന്‍ഡ് ചെ...
സെക്രട്ടേറിയറ്റിലെ തീപിടിത്തം എൻഐഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യണം. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. എംഎൽഎമാരായ വി.ടി ബൽറാം, വി.എസ് ശിവകുമാറും യുഡിഎഫ് നേതാക്കളും പ്രതിപക്ഷ നേതാവിനൊപ്പം സെക്രട്ടേറിയറ്റ് ഗേറ്റിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവിനെയും എംഎൽഎമാരെയും സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് കടത്തിവിടുകയായിരുന്നു.
സെക്രട്ടേറിയറ്റില്‍ പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തം രാഷ്ട്രീയ വിവാദമായി വളരുകയാണ്. സെക്രട്ടേറിയറ്റില്‍ പ്രതിഷേധിച്ച ബി.ജെ.പി നേതാക്കളും പൊലീസും തമ്മില്‍ സംഘര്‍ഷം. ചീഫ് സെക്രട്ടറി നേരിട്ടെത്തി സമരക്കാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കി. മാധ്യമങ്ങളെ പുറത്താക്കി.
സെക്രട്ടേറിയറ്റിനുള്ളില്‍ രാഷ്ട്രീയപ്രസംഗവും സമരവും അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി നിലപാടെടുത്തു. നിഷ്പക്ഷമായി അന്വേഷിക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. തീപിടിത്തം നിഷ്പക്ഷമായി അന്വേഷിക്കും, ഒന്നുംമറച്ചുവയ്ക്കാനില്ല. ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയ അജന്‍ഡയില്ല; ജോലിചെയ്യാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒട്ടേറെ ഫയലുകള്‍ കത്തിനശിച്ചു. പ്രധാന ഫയലുകളെല്ലാം സുരക്ഷിതമാണെന്നും ഗസ്റ്റ് ഹൗസ് ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചതെന്നും പൊതുഭരണ അഡീഷണല്‍ സെക്രട്ടറി പി.ഹണി മനോരമന്യൂസിനോട് പറഞ്ഞു.
വലിയ തീപിടുത്തമല്ലെന്നും ചില ഗസറ്റുകൾ കത്തി നശിച്ചതായും കാണുന്നു എന്നാണ് സെക്രട്ടേറിയറ്റിലെ തീപിടുത്തത്തെ കുറിച്ച് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ പറഞ്ഞത്. സുപ്രധാന ഫയലുകൾ ഒന്നും കത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. പൊതുഭരണ വകുപ്പിലെ ഹൗസ് കീപ്പിങിന്റെ ചുമതലയുള്ള പി. ഹണിയാണ് ഇക്കാര്യം മനോരമ ന്യൂസിനോട് വ്യക്തമാക്കിയത്. ഗസ്റ്റ് ഹൗസ് ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തി നശിച്ചതെന്ന് അദ്ദേഹം പറയുന്നു.
പ്രധാനഫയലുകള്‍ സുരക്ഷിതമാണ്. ഗസ്റ്റ് ഹൗസ് ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചത്. പ്രധാനഫയലുകളെല്ലാം സുരക്ഷിതമാണ്. വളരെവേഗം തീയണച്ചു. കംപ്യൂട്ടര്‍ കേബിളിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
അട്ടിമറിയെന്ന് പ്രതിപക്ഷം പറയുന്നു. സ്വര്‍ണക്കടത്തുകേസിലെ തെളിവുനശിപ്പിക്കാന്‍ ശ്രമമാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തീപിടിത്തത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കത്തിയതല്ല, കത്തിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ആരോപിച്ചു.
അതീവഗൗരവമുള്ളതും രഹസ്യ സ്വഭാവമുള്ള ഫയലുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലാണ് ഇപ്പോൾ തീപിടുത്തം ഉണ്ടായിരിക്കുന്നത്.
COMMENTS