ലൈഫ് മിഷൻ പദ്ധതിയിൽ റെഡ് ക്രസന്റിന്റെ സഹായം തേടിയതിൽ കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം തേടി. പദ്ധതിയുടെ വിശദാംശങ്ങൾ അടിയന്തരമായി നൽകണമെന്ന്...
ലൈഫ് മിഷൻ പദ്ധതിയിൽ റെഡ് ക്രസന്റിന്റെ സഹായം തേടിയതിൽ കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം തേടി. പദ്ധതിയുടെ വിശദാംശങ്ങൾ അടിയന്തരമായി നൽകണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കേന്ദ്ര അനുമതി ഇല്ലാതെ വിദേശ സഹായം തേടിയെന്ന പരാതിയെ തുടർന്നാണ് നടപടി.
അതേസമയം യൂണിടാകിനെ വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മാണത്തിന്റെ കരാറുകാരായി നിയോഗിച്ചത് സര്‍ക്കാര്‍ അറിവോടെയാണ്. ലൈഫ് മിഷന് സിഇഒ റെഡ് ക്രസന്റിനയച്ച കത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. യൂണിടാക് സമര്‍പ്പിച്ച രൂപരേഖ പരിശോധിച്ചതായും നിര്‍മാണവുമായി മുന്നോട്ട് പോകാമെന്നും ലൈഫ് സിഇഒ കത്തില്‍ പറയുന്നു. നിര്‍മാണത്തിനായി എല്ലാ അനുമതിയും വാങ്ങിതരാമെന്നും ലൈഫ് സിഇഒ റെഡ് ക്രസന്റിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
COMMENTS