സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. മുംബൈ പൊലീസ് അന്വേഷണത്തോട് സഹകരിക്കണമെന്ന് സുപ്രീംകോടതി. കേസ് ഫയലുകള...
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. മുംബൈ പൊലീസ് അന്വേഷണത്തോട് സഹകരിക്കണമെന്ന് സുപ്രീംകോടതി. കേസ് ഫയലുകള്‍ സിബിഐയ്ക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.
അതേസമയം, സുശാന്ത് സിങ്ങിന്റെ അച്ഛന്റെ പരാതിയെത്തുടർന്ന് റിയ ചക്രവർത്തിക്കെതിരെയുള്ള അന്വേഷണം കേന്ദ്ര സർക്കാർ സിബിഐയ്ക്ക് കൈമാറിയിരിരുന്നു.
അതേസമയം, ഫ്ലാറ്റിന്റെ വായ്പാഗഡു സുശാന്ത് സിങ്ങാണ് അടച്ചിരുന്നതെന്ന പ്രചാരണത്തിനു പിന്നാലെ ഫ്ലാറ്റുമായി ബന്ധപ്പെട്ട രേഖകളും ബാങ്കിൽ നിന്നു ലോൺ അക്കൗണ്ടിലേക്കുള്ള മാസഗഡുക്കളുടെ വിശദാംശങ്ങളും സുശാന്തിന്റെ മുൻ കാമുകി അങ്കിത ലോഖണ്ഡെ പുറത്തുവിട്ടു. ആറു വർഷം മുൻപാണ് ഇരുവരും അടുപ്പത്തിലായിരുന്നത്.
COMMENTS