കോട്ടയത്ത് ഒഴുക്കിൽപെട്ട് കാണാതായ കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ


 

മണര്‍കാട്: കോട്ടയം മണര്‍കാടില്‍ ഒഴുക്കില്‍ പെട്ട് കാണാതായ കാര്‍ കണ്ടെത്തി. ഡ്രൈവറെയും മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി സ്വദേശി ജസ്റ്റിനാണ് മരിച്ചത്. മൃതദേഹം പുറത്തെടുത്തതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

എന്‍ഡിആര്‍ഫ്, ഫയര്‍ഫോഴ്‌സ് മുങ്ങല്‍വിദഗ്ധരുടെ കൂട്ടായ്മയായ നന്മക്കൂട്ടം എന്നിവര്‍ സംഘടിതമായി നാലുമണിക്കൂറോളം നടത്തിയ തിരച്ചിലിന് ഒടുവിലാണ് കാര്‍ കണ്ടെത്താനായത്. വടം കെട്ടി കാര്‍ പൊക്കിയെടുക്കാനുളള ശ്രമം തുടരുകയാണ്. 

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടുകൂടിയാണ് അങ്കമാലി സ്വദേശി ജസ്റ്റിന്‍ എന്ന യുവാവിനെ കാറുള്‍പ്പടെ കാണാതായത്. മല്ലപ്പള്ളിയില്‍ ആളെ ഇറക്കി തിരികെ വരുമ്പോള്‍ നാലുമണിക്കാറ്റിന് സമീപം വെച്ച് വണ്ടി റോഡില്‍ നിന്ന് വെളളക്കെട്ടിലേക്ക് തെന്നിനീങ്ങുകയായിരുന്നു. 

തുടര്‍ന്ന് ജസ്റ്റിന്‍ തന്നെയെത്തി വണ്ടി പുറത്തെടുക്കാനായി ക്രെയിന്‍ സര്‍വീസിന്റെ സഹായം തേടിയിരുന്നു. അതിനിടയിലാണ് ജസ്റ്റിന്‍ അപകടത്തില്‍ പെട്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം രാത്രി തിരച്ചില്‍ നടത്തിയെങ്കിലും ഇരുട്ടും കനത്തമഴയും രക്ഷാപ്രവര്‍ത്തനത്തിന് വിഘാതമായി. 

തുടര്‍ന്ന് രാവിലെ ഒന്‍പതുമണിയോടുകൂടിയാണ് തിരച്ചില്‍ ആരംഭിച്ചത്. തുടക്കത്തില്‍ എന്‍ഡിആര്‍എഫ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഈരാറ്റുപേട്ടയില്‍ നിന്നുളള നന്മക്കൂട്ടവും ഫയര്‍ഫോഴ്‌സും എത്തിച്ചേര്‍ന്നു.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget