അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി ഗോത്രഭാഷയിൽ ഓൺലൈൻ ക്ളാസ്സുകൾ; നല്ല മാതൃക

അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി ഗോത്രഭാഷയിൽ ഓൺലൈൻ ക്ലാസുകൾ ഒരുങ്ങുന്നു. ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് ഗോത്രഭാഷയില്‍ പഠനം.  
മിട്ടു പൂച്ചയുടെയും തങ്കുപൂച്ചയുടെയും കഥ ആദിവാസിക്കുട്ടികള്‍ക്കും പഠിക്കണം. ഇതിനായി മുഡുഗ,ഇരുള, കുറുമ്പ എന്നീ ഗോത്രഭാഷകളില്‍ അധ്യാപകര്‍ പാഠഭാഗങ്ങള്‍ തയ്യാറാക്കുകയാണ്. അഗളി ഗവ എൽപി സ്കൂളിലെ അധ്യാപികമാരായ ടി.ആർ വിദ്യയും രേശിയും, കക്കുപ്പടി സ്കൂളിലെ കലൈ സെല്‍വിയുമാണ് ക്ളാസുകള്‍ എടുക്കുന്നത്. 
സമഗ്രശിക്ഷാ കേരളയുടെ കീഴിലുള്ള അഗളി ബിആർസി മുഖേനയാണ് ഗോത്രഭാഷയിലെ പഠനം ക്രമീകരിച്ചത്. പാഠഭാഗങ്ങള്‍ മാത്രമല്ല പാട്ടും നൃത്തവുമൊക്കെ കുട്ടികളിലേക്ക് എത്തിക്കുന്നു.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget