സമൂഹ മാധ്യമങ്ങളിൽ പി.എസ്.സി യെ വിമർശിച്ച ഉദ്യോഗാർഥികൾക്കെതിരെയുള്ള നടപടിയിൽ വിശദീകരണവുമായി പി.എസ്.സി ചെയർമാൻ. നടപടി പി.എസ്.സി ചട്ടപ്രകാരമെന്നു എം.കെ.സക്കീർ പറഞ്ഞു. ഉദ്യോഗാർഥികൾക്കെതിരെയുള്ള നടപടിയിൽ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പി.എസ്.സി ചെയർമാന്റെ വിശദീകരണം
സമൂഹമാധ്യമങ്ങളിൽ പി.എസ്.സിക്കെതിരെ പ്രചാരണം നടത്തിയെന്ന പേരിൽ കോഴിക്കോട് സ്വദേശി എം.ജെ.ഹാരിസ്, തിരുവനന്തപുരം സ്വദേശി ഹെവിൻ ഡി.ദാസ് എന്നിവരെ മൂന്നു വർഷത്തേക്ക് പരിക്ഷാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല കാസർകോഡ് സ്റ്റാഫ് നഴ്സിന്റെ ഒഴിവുകൾ വ്യാജമായി പങ്കുവെച്ചെന്നാരോപിച്ച് നടപടി പരിശോധനയ്ക്കായി ഇന്റേണൽ വിജിലൻസിനെ പി.എസ്.സി ചുമതലപ്പെടുത്തുകയും ചെയ്തു' .ഇതോടെ ഉദ്യോഗാർഥികളുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമമാണെന്ന ആരോപണവുമായി പ്രതിപക്ഷ യുവജന സംഘടനകളടക്കം രംഗത്തെത്തി. ഇതിലാണ് പി.എസ്.സി ചെയർമാന്റെ വിശദീകരണം.
എന്നാൽ പി.എസ്.സി നടപടികൾ ക്കെതിരെ ഉദ്യോഗാർഥികൾക്ക് നിയമ സഹായ മടക്കമുള്ളവ നൽകുമെന്നു യുവജന സംഘടനകൾ അറിയിച്ചു.
COMMENTS