ആകെയുള്ള യാത്രമാര്‍ഗമായ റോഡ് വെള്ളത്തിനടിയിലായതോടെ മലപ്പുറം മാറഞ്ചേരി തുറുവാണം ദ്വീപിലെ ഇരുന്നൂറോളം കുടുംബങ്ങള്‍ ദുരിതത്തില്‍. കാലവര്‍ഷം കനത...
ആകെയുള്ള യാത്രമാര്‍ഗമായ റോഡ് വെള്ളത്തിനടിയിലായതോടെ മലപ്പുറം മാറഞ്ചേരി തുറുവാണം ദ്വീപിലെ ഇരുന്നൂറോളം കുടുംബങ്ങള്‍ ദുരിതത്തില്‍. കാലവര്‍ഷം കനത്തതോടെ ദ്വീപിന് ചുറ്റുമുള്ള കോള്‍പാടങ്ങളില്‍ നിന്ന് റോഡിലേക്ക് വെള്ളം ഇരച്ചുകയറുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പാലം നിര്‍മിക്കുമെന്ന ബജറ്റ് പ്രഖ്യാപനം വാക്കുകളില്‍ മാത്രം ഒതുങ്ങിയതോടെയാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ മണ്ഡലത്തിലുള്ള ദ്വീപ് നിവാസികളുടെ ജീവിതം വഴിമുട്ടിയത്.
കാലവര്‍ഷമെത്തിയാല്‍ ഭീതി വിതയ്ക്കുന്ന ചുഴിയും വെള്ളത്തിന്റെ കുത്തൊഴുക്കും കടന്നുവേണം തുറുവാണം ദ്വീപുകാര്‍ക്ക് പുറംലോകത്തെത്താന്‍. പതിറ്റാണ്ടുകളായി വിവിധ രാഷ്ട്രീയ പാര്‍ടിയിലുള്ളവര്‍ മാറി മാറി അധികാരത്തിലെത്തിയെങ്കിലും ഇവരുടെ ദുര്‍ഗതിക്ക് മാത്രം മാറ്റമില്ല.
മഴ കനക്കുമ്പോള്‍ ബോട്ടിലാണ് ദ്വീപുകാര്‍ ഇക്കരെയെത്തിയിരുന്നത്. എന്നാല്‍ ഇക്കൊല്ലം അതും സാധ്യമല്ല. ലക്ഷങ്ങള്‍ മുടക്കി റോഡ് ഉയര്‍ത്തിയെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ അതും നശിച്ചു. ദ്വീപിനെയും വടമുക്കിനെയും ബന്ധിപ്പിക്കുന്ന പാലം നിര്‍മിച്ചാല്‍ മാത്രമെ ഇവരുടെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ.
COMMENTS