ഒരു ഉമ്മ കൊടുക്കണം പറ്റുമോ ...ഞാൻ പറഞ്ഞു അതിനെന്താ കുഴപ്പമില്ല.. ഒരു ഉമ്മയുടെ പേരിൽ ആ റോൾ കളയാൻ എനിക്ക് താത്പര്യമില്ലായിരുന്നു.


കാെച്ചി:രഞ്ജിത്തിനോട് അവസരം ചോദിച്ചു വാങ്ങിയാണ് താൻ സിനിമയിൽ എത്തിയത് എന്ന് നിരഞ്ജന.കുട്ടികാലം മുതൽ രഞ്ജി മാമ എന്നു വിളിക്കുന്ന രഞ്ജിത്തിനൊപ്പം ഷൂട്ടിങ്ങിനും, അവാർഡ് വേദികളിലും ഒക്കെ പോയിട്ടുണ്ട്.അന്നൊന്നും തനിക്ക് അഭിനയ മോഹം ഉണ്ടാകുമെന്നു വീട്ടുകാരും രഞ്ജി മാമയും ഒന്നും വിചാരിച്ചിരുന്നില്ല എന്നും ഒടുവിൽ ഒരു തവണത്തേക്ക് മാത്രമാണ് എന്ന രീതിയിലാണ് രഞ്ജിത് ലോഹത്തിൽ അഭിനയിക്കാൻ സമ്മതിച്ചതെന്നും നിരഞ്ജന പറയുന്നു.‌
 
സൈറാ ഭാനു എന്ന ചിത്രത്തിലെ ചുംബന സമരത്തിന്റെ സീനിനെക്കുറിച്ച് നിരഞ്ജന പറയുന്നതിങ്ങനെ.. ഒരു ഉമ്മയുടെ പേരിൽ ഒരു റോൾ കളയാൻ താൽപ്പര്യമില്ലായിരുന്നു, ആദ്യമൊക്കെ രഞ്ജി മാമ വഴി മുടക്കിയായി നിന്നിരുന്നു. സൈറ ഭാനുവിൽ അഭിനയിക്കുന്ന സമയത്ത് അതിന്റെ റൈറ്റർ ആർ ജെ ഷാനിന്റെ ഭാര്യ എന്നോട് പറഞ്ഞു. ഒരു ഉമ്മ കൊടുക്കണം പറ്റുമോ… ഞാൻ പറഞ്ഞു അതിനെന്താ കുഴപ്പമില്ല. ഒരു ഉമ്മയുടെ പേരിൽ ആ റോൾ കളയാൻ എനിക്ക് താല്പര്യമില്ലായിരുന്നു.

അമ്മയോട് വളരെ ലൈറ്റ് ആയി ആണ് ഞാൻ കാര്യം പറഞ്ഞത്. പിന്നിട് രഞ്ജി മാമ എന്നോട് ഈ സിനിമയെ പറ്റി ചോദിച്ചു. ഞാൻ കഥയും കഥാപാത്രത്തെ പറ്റിയും ഒക്കെ പറഞ്ഞു. പിന്നെ അതിൽ ഒരു ചുംബന സമരത്തിന്റെ സീൻ ഉണ്ടെന്നു ഞാൻ പറഞ്ഞു.

അപ്പൊ രഞ്ജി മാമ ചോദിച്ചു ആര് ഉമ്മ വയ്ക്കും. ഞാൻ പറഞ്ഞു ഞാൻ ഉമ്മ വയ്ക്കും . രഞ്ജിമാമ ചോദിച്ചു എവിടെ ഉമ്മ വയ്ക്കും . ഞാൻ പറഞ്ഞു എനിക്ക് അതൊന്നും അറിയില്ല . അതൊന്നും പറ്റില്ല എന്നു രഞ്ജി മാമ പറഞ്ഞു. പിന്നിട് ഞാൻ ഷാൻ ചേട്ടനോട് ചോദിച്ചു ഡയറക്ട് ആയി ഉമ്മ വയ്ക്കണോ എന്നു. വേണമെന്ന് ചേട്ടൻ പറഞ്ഞു. ഒടുവിൽ ഞാൻ പറഞ്ഞു ആ ഉമ്മ കവിളിൽ ആക്കി. അങ്ങനെ ആ ഷോട്ട് എത്തി.
എനിക്കാണെങ്കിൽ ഉമ്മ വച്ച് പരിചയവും ഇല്ല. ആദ്യത്തെ ഉമ്മ ലാൻഡ് ചെയ്തത് ചെവിയിലാണ്. പിന്നെ പന്ത്രണ്ടു തവണ വേറെ എവിടെയൊക്കെയോ ആ ഉമ്മ പോയി. ഒടുവിൽ ഒരു ടേക്കിൽ ശെരിയായി.


 

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget