സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ നീണ്ടുനില്‍ക്കുമെന്ന സൂചന നല്കി ആന്ധ്ര – ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെ...
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ നീണ്ടുനില്‍ക്കുമെന്ന സൂചന നല്കി ആന്ധ്ര – ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് വഴിയൊരുക്കുന്നതാണ് പുതിയ സാഹചര്യം. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട് തുടരുന്നു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ സ്ഥിതി ഗുരുതരം. മീനച്ചില്‍, മൂവാറ്റുപുഴ, മണിമല ആറുകള്‍ കരകവിഞ്ഞെു.
കോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയില്‍ ജലനിരപ്പ് ഉയരുന്നു. ജില്ലയിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിലാണ്. പാലമുറിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് അങ്കമാലി സ്വദേശി ജസ്റ്റിനെ കാണാതായി. മീനച്ചിലാറിന്റെ കൈവഴിയിലെ കുത്തൊഴുക്കിലാണ് കാര്‍ ഒഴുകിപ്പോയത്. വെള്ളംകയറി ഭാഗങ്ങളിലെ ജനങ്ങളെ ക്യാംപുകളിലേക്ക് മാറ്റുന്നു. ആലപ്പുഴ ജില്ലയിലെ കൈനകരിയില്‍ വ്യാപക മടവീഴ്ച. അഞ്ഞൂറോളം വീടുകളില്‍ വെള്ളംകയറി. എണ്ണൂറിലധികംപേര്‍ ക്യാംപുകളിലേക്ക് മാറി. സംസ്ഥാനത്തെ ഡാമുകളിലെല്ലാം ജലനിരപ്പ് ഉയരുകയാണ്. പമ്പ ഡാം ഇന്ന് തുറന്നേക്കും. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 135 അടി പിന്നിട്ടു. വയനാട് ബാണാസുരസാഗര്‍ ഡാമും തുറന്നേക്കും.
COMMENTS