ഭാര്യയെ വിസർജ്ജ്യം നിറഞ്ഞ മുറിയിൽ ചങ്ങലയിൽ പൂട്ടിയിട്ട് ഭർത്താവിന്റെ കൊടുംക്രൂരതന്യൂഡൽഹി: ഭാര്യയെ വിസര്‍ജ്യം നിറഞ്ഞ മുറിയില്‍ ചങ്ങലയില്‍ പൂട്ടിയിട്ട് ഭര്‍ത്താവിന്റെ കൊടുംക്രൂരത. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക് പൂരിലാണ് മനുഷ്യമനസാക്ഷിക്ക് നിരക്കാത്ത ദാരുണ സംഭവം അരങ്ങേറിയത്. 32 വയസുള്ള ഭാര്യയെയാണ് ഭര്‍ത്താവ് ഇരുട്ടുനിറഞ്ഞ മുറിയില്‍ ചങ്ങലയില്‍ പൂട്ടിയിട്ടത്.

സംഭവം അറിഞ്ഞു ഡല്‍ഹി വുമണ്‍സ് പാനല്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ദാരുണമായ സംഭവം പുറംലോകം അറിയുന്നത്. കഴിഞ്ഞ ആറുമാസമായി ഇവരെ ചങ്ങലയില്‍ പൂട്ടിയിട്ടിരിക്കുകയാണ്. ഡസിഡബ്ല്യു ടീം അംഗങ്ങള്‍ എത്തുമ്പോള്‍ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ് വിസര്‍ജ്യത്തിലാണ് ഇവര്‍ കിടന്നിരുന്നത്.

ഭര്‍ത്താവ് ഇവരെ നിരന്തരം പീഡിപ്പിക്കുമായിരുന്നു. 11 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. മൂന്നു കുട്ടികളുണ്ട്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. ഭര്‍ത്താവിനെതിരെ കേസെടുത്തിട്ടുണ്ട്.


Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget