ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ചു, അതിതീവ്രമഴ പെയ്യുന്ന സാഹചര്യത്തിലാണ് നിരോധനം, പാംബ്ലാ ഡാമുകളുടെ മുഴുവൻ ഷട്ടറുകളും തുറന്നു


ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്നതിനാല്‍ രാത്രി ഗതാഗതം നിരോധിച്ചു. രാത്രി ഏഴു മുതല്‍ രാവിലെ ആറുമണി വരെ നിയന്ത്രണം. കല്ലാർകുട്ടി, പാംബ്ലാ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഇടുക്കിയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. കോട്ടയം, എറണാകുളം ജില്ലയില്‍ നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. ആലുവ ശിവരാത്രി മണപ്പുറത്ത് വെള്ളം കയറി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശിച്ചു.

ഇടുക്കി ജില്ലയില്‍ രാത്രി തുടങ്ങിയ മഴ, രാവിലെ കൂടുതല്‍ ശക്തമായി.വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടി. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2347 അടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനേക്കാള്‍ 31 അടി കൂടുതലാണ് ജലനിരപ്പ്. സംഭരണശേഷിയുടെ 58 ശതമാനം ജലമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. മൂന്നാറില്‍ ശക്തമായ മഴയില്‍ മുതിരപ്പുഴയാറില്‍ ജലനിരപ്പ് ഉയര്‍്നു. ഗ്യാപ്പ് ‌റോഡില്‍ വീണ്ടും മലയിടിച്ചില്‍ ഉണ്ടായി. നേരത്തെ മലയിടിഞ്ഞതിന് സമീപമാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. മൂന്നാര്‍ പെരിയവരൈയില്‍ താല്‍ക്കാലിക പാലത്തിലൂടെ ഗതാഗതം നിരോധിച്ചു. 

കല്ലാര്‍കുട്ടി, പാംബ്ലാ, മലങ്കര അണക്കെട്ടുകള്‍ തുറന്നതോടെ എറണാകുളം ജില്ലയില്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. പെരിയാറിന്‍റെയും, മൂവാറ്റുപുഴയാറിന്‍റെയും ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. പെരിയാറില്‍ കോതമംഗലത്ത് ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിലെത്തി. പെരിയാറില്‍ ജലനിരപ്പുയര്‍ന്നതോടെ ആലുവ ശിവരാത്രി മണപ്പുറത്ത് വെള്ളം കയറി. 


മണപ്പുറം മഹാദേവ ക്ഷേത്രത്തിന്‍റെ ചുറ്റമ്പലത്തിലും വെള്ളം കയറി. മണപ്പുറത്തേക്കുള്ള നടപ്പാലത്തിന്‍റെ ഒരു ഭാഗവും വെള്ളത്തില്‍ മുങ്ങി. കോട്ടയം ജില്ലയുടെ മലയോരമേഖലകളില്‍ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. മഴയ്ക്ക് മുന്നോടിയായി എത്തുന്ന കനത്ത കാറ്റ് ജില്ലയില്‍ വന്‍ നാശം വിതയ്ക്കുന്നുണ്ട്. കാഞ്ഞിരപ്പിള്ളി, മുണ്ടക്കയം, പൂഞ്ഞാര്‍, വൈക്കം മേഖലകളില്‍ കാറ്റ് കനത്ത നാശം വിതച്ചു. അമ്പതിലേറെ വീടുകളും ഏക്കറു കണക്കിന് കൃഷിയും നശിച്ചു. 

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മലപ്പുറത്ത് നാളെ െറഡ് അലര്‍ട്ട്.  എറണാകുളം മുതല്‍ വടക്കോട്ടുളള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് തിരുവനന്തപുരം ആര്യനാട്  കെഎസ്ഇബി ജീവനക്കാരന് മരിച്ചു.


സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം.  മലപ്പുറത്ത് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുളള സ്ഥലങ്ങളില്‍ ആളുകള്‍ തുടരാന്‍ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇന്നുപുലര്‍ച്ച മിക്ക ജില്ലകളിലും പെയ്ത കനത്ത മഴ വ്യാപകമായ നാശമുണ്ടാക്കി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളിലും മലബാറിലെ ജില്ലകളിലും കനത്ത മഴയുണ്ടായത്.  മാനന്തവാടിയില്‍ 19 സെന്റീമീറ്ററും വൈത്തിരിയില്‍ 18 സെന്റീമീറ്ററും മഴ പെയ്തു. നിലമ്പൂരില്‍10 സെന്റീമീറ്ററും മഴ ലഭിച്ചു.

കിഴക്കന്‍ മലയോരമേഖലയിലാണ് നാശനഷ്ടങ്ങള്‍ ഏറെയുണ്ടായത്. തിരുവനന്തപുരത്ത് ആര്യനാട്, ഉഴമലയ്ക്കല്‍ മേഖലയിലാണ് കാറ്റ് നാശമുണ്ടാക്കിയത്. ഓഫിസിലിലേക്കുളള സ്കൂട്ടര്‍ യാത്രയ്ക്കിടെ കൂറ്റന്‍ ആഞ്ഞിലി വീണാണ് കെ.എസ്.ഇ ബി ജീവനക്കാരന്‍ അജയകുമാര്‍ മരിച്ചത്. മരം മുറിച്ചുനീക്കി അജയകുമാറിനെ ഉടന്‍ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. 

കൊല്ലത്ത്  പുലര്‍ച്ചെയുണ്ടായ കാറ്റില്‍ വ്യാപകമായി മരങ്ങള്‍ കടപുഴകിവീണു. വൈദ്യുത ലൈനുകളും വീടുകളും തകര്‍ന്നു. അഞ്ചല്‍, ഏരൂര്‍, തെന്‍മല, ആര്യങ്കാവ് മേഖലയിലാണ് നഷ്ടങ്ങളേറെയും.15 മിനിറ്റോളം  കാറ്റുനീണ്ടുനിന്നു. സദാനന്തപുരത്തും തൃക്കണ്ണമംഗലത്തും എം.സി റോഡില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. 

തൃശൂര്‍ ചാലക്കുടിയില്‍ ചുഴലിക്കാറ്റ് വന്‍നാശമുണ്ടാക്കി. പരിയാരം നൂതരണിയിലാണ് ചുഴലിക്കാറ്റ് ഏറെ നാശമുണ്ടാക്കിയത്. മരവും വൈദ്യുതി പോസ്റ്റുകളും വീണ് വ്യാപകമായി ഗതാഗതതടസമുണ്ടായി. പലയിടത്തും കടല്‍ പ്രക്ഷുബ്ധമാണ്. ചെല്ലാനത്ത് ഗന്ധുപറമ്പ് മുതല്‍ ഫോര്‍ട്ടുകൊച്ചി മേഖലയിലെ സൗദി മാനാശേരിവരെയാണ് കടല്‍ കയറി.
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget