തിരുവനന്തപുരം : മോഷണം പോയ ബൈക്ക് ഒൻപത് ദിവസങ്ങൾക്ക് ശേഷം അതേ സ്ഥലത്ത് തിരിച്ചു കൊണ്ടു വച്ച നിലയിൽ. തിരുവനന്തപുരം മലയിൻകീഴ് പഞ്ചായത്തിലെ കര...
തിരുവനന്തപുരം : മോഷണം പോയ ബൈക്ക് ഒൻപത് ദിവസങ്ങൾക്ക് ശേഷം അതേ സ്ഥലത്ത് തിരിച്ചു കൊണ്ടു വച്ച നിലയിൽ. തിരുവനന്തപുരം മലയിൻകീഴ് പഞ്ചായത്തിലെ കരിപ്പൂര് നിന്നും മോഷണം പോയ ബൈക്കാണ് ഒൻപത് ദിവസങ്ങൾക്ക് ശേഷം അതേ സ്ഥലത്ത് തന്നെ വീണ്ടും പ്രത്യക്ഷപ്പെട്ടത്.
ഓഗസ്റ്റ് 19ന് ഉച്ചയോടെയാണ് വിളവൂർക്കൽ പൊറ്റയിൽ വൈഗയിൽ രഞ്ജിത്ത് കുമാറിന്റെ ബൈക്ക് കാണാതായത്. പേയാട് മലയിൻകീഴ് റോഡിൽ കരിപ്പൂർ ജംഗ്ഷന് സമീപത്ത് നിന്നും രഞ്ജിത്ത് നിർമിക്കുന്ന കെട്ടിടത്തിന് മുന്നിൽ നിന്നുമാണ് പാർക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷണം പോയത്.
എന്നാൽ ബൈക്ക് കൊണ്ട് വച്ച സമയത്ത് വാഹനത്തിന്റെ രണ്ടു നമ്പർ പ്ലേറ്റുകളും ഇളക്കി മാറ്റിയ നിലയിലാണ്. ഇതിന് പുറമെ ഒരുപാടു ദൂരം വാഹനം ഓടിച്ച ലക്ഷണം ഉള്ളതായി യുവാവ് പറഞ്ഞു
യുവാവിന്റെ പരാതിയിൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് മലയിൻകീഴ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഇന്നലെ രാവിലെ ഇതേ സ്ഥലത്തു ബൈക്ക് പ്രത്യക്ഷപ്പെട്ടത്.
എന്നാൽ ബൈക്ക് ആരാണ് കൊണ്ടു വച്ചത് എന്നതിൽ സൂചനയില്ല. പൊലീസ് എത്തി പരിശോധന നടത്തി.
COMMENTS