‘ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡ് ഞാന്‍ വിട്ടുകൊടുക്കില്യച്ചണ്ണു..’ പാടത്ത് കൃഷിയിറക്കി അനുമോള്

 വളരെ ബോള്‍ഡും സെലക്ടീവുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയനടിയായി മാറിയ താരമാണ് അനുമോള്‍. 2010ല്‍ സിനിമാലോകത്തെത്തിയ താരം തമിഴിലും മലയാളത്തിലും ബംഗാളിയിലുമായി ഇതുവരെ മുപ്പതോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. കണ്ണുക്കുള്ളെ എന്ന സിനിമയിലൂടെയാണ് അനുമോള്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ഇവന്‍ മേഘരൂപനിലൂടെയാണ് മലയാളത്തില്‍ എത്തിയത്. അഞ്ചോളം ചിത്രങ്ങള്‍ തമിഴില്‍ ചെയ്തിട്ടുണ്ട് താരം. ഇന്‍സ്റ്റയില്‍ സജീവമായ അനുമോളുടെ ഇന്‍സ്റ്റയിലെ പുത്തന്‍ ചിത്രങ്ങളും വീഡിയോയും ഏറെ വൈറലായിരിക്കുകയാണ്.

‘ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡ് ഞാന്‍ വിട്ടുകൊടുക്കില്യച്ചണ്ണു..” എന്ന കുറിപ്പോടു കൂടിയാണ് അനുമോള്‍ ഇന്‍സ്റ്റയില്‍ പാടത്ത് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രവും ക്യാപ്ഷനും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

നിരവധി കമന്റുകളും അനുമോളുടെ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. എന്തായാലും ഇത്തവണ കൂടുതല്‍ പറ നെല്ല് കിട്ടും എന്ന് തോന്നുന്നു, അങ്ങിനത്തെ ആളല്ലെ ഇറങ്ങിയിരിക്കണെ എന്നാണ് ഒരു ആരാധകന്റെ കമന്റ്. കമന്റ് ചെയ്യുന്നവര്‍ക്കൊക്കെ അനു റിപ്ലേ കൊടുക്കുന്നുമുണ്ട്. സ്വന്തം പാടം ആണോ എന്നൊരാളുടെ ചോദ്യത്തിന് അതേയെന്നും താരം കമന്റ് ചെയ്തിട്ടുണ്ട്.

പാട വരമ്പത്ത് കൂടെ മഴക്കാലത്ത് നടക്കുന്ന വീഡിയോയും താരം അടുത്തിടെ പങ്കുവെച്ചിരുന്നു. വെറുതെ ഒരീസം ഉച്ചക്ക്..പാടത്ത് പണി ഉള്ളപ്പോ ഉച്ചക്ക് ഭക്ഷണം കൊണ്ടു പോയതാ..വീഡിയോലുള്ളത് ഉണ്ണിയേട്ടന്‍, കുഞ്ഞുമാനേട്ടന്‍, രവിയണ്ണന്‍ എന്ന് കുറിച്ചുകൊണ്ടായിരുന്നു അനു വീഡിയോ പങ്കുവെച്ചിരുന്നത്. തന്റെ യാത്രകളും അവയെ കുറിച്ചുള്ള വിവരണങ്ങളുമൊക്കെ ഉള്‍ക്കൊള്ളിച്ച് അനുയാത്ര എന്നൊരു യൂട്യൂബ് ചാനലും താരം ആരംഭിച്ചിരുന്നു.


Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget