ലോക കോടീശ്വരന്മാരില്‍ നാലാമനായി മുകേഷ് അംബാനി

 ലോക കോടീശ്വരന്മാരുടെ പട്ടികയിൽ നാലാമനായി റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ്​ അംബാനി. യൂറോപ്പിലെ ഏറ്റവും ധനികനെയും മറികടന്നാണ്​ മുകേഷ് അംബാനി​ പുതിയ നേട്ടം കൈവരിച്ചത്​.

ബ്ലൂംബെർഗ് ശതകോടീശ്വര പട്ടിക പ്രകാരം ഈ വർഷം 22 ബില്യൺ ഡോളർ സ്വരൂപിച്ച അംബാനിയുടെ മൊത്തം ആസ്​തി 80.6 ബില്യൺ ഡോളറാണ്. യൂറോപ്പിലെ ഏറ്റവും വലിയ ധനികനായ ഫ്രാൻസി​ന്‍റെ ബെർണാഡ് അർനോൾട്ടിനെയാണ്​ അദ്ദേഹം പിന്തള്ളിയത്​. ഈ വർഷം മാത്രം സമ്പത്തിൽ 22 ബില്യൺ ഡോളറി​ന്‍റെ കുതിപ്പാണ്​ റിലയൻസ്​ നേടിയത്​.

ആമസോൺ ഉടമ ജെഫ്​ ബിസോസ്​, മൈക്രൊസോഫ്​റ്റി​ന്‍റെ ബിൽ ഗേറ്റ്​സ്​, ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക്​ സക്കർബർഗ്​ എന്നിവരാണ്​ അംബാനിയുടെ മുന്നിലുള്ള ധനികർ. സിലിക്കൺ വാലി കോടീശ്വരന്മാരായ എലോൺ മസ്‌ക്, ലാറി പേജ്, വാറൻ ബഫെറ്റ് തുടങ്ങിയവരെല്ലാം ഇന്ത്യൻ കോടീശ്വര​െൻറ പിന്നിലായിട്ടുണ്ട്​.

ഗൂഗിളിന്‍റേത് ഉള്‍പ്പെടെ വൻതോതിൽ നിക്ഷേപം ലഭിച്ചതാണ്​ റിലയൻസിന്‍റെ കുതിപ്പിന്​ കാരണം. നിലവിലെ സർക്കാർ സംവിധാനങ്ങളും തങ്ങളുടെ വളർച്ചക്ക്​ അംബാനി ഉപയോഗിക്കുന്നുണ്ട്​. ഇ-കൊമേഴ്‌സിലേക്കും റിലയൻസ്​ അടുത്തകാലത്ത്​ പ്രവേശിച്ചിരുന്നു.

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നത്​ ത്വരിതപ്പെടുത്തുന്നതിന് വരും വർഷങ്ങളിൽ 10 ബില്യൺ ഡോളർ ചെലവഴിക്കുമെന്ന് ഗൂഗിൾ അടുത്തകാലത്ത്​ പറഞ്ഞിരുന്നു.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget