സൂപ്രണ്ട് ഉൾപ്പെടെ ജീവനക്കാർക്കും തടവുകാർക്കും കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേരി സ്പെഷൽ സബ് ജയിൽ അടച്ചു. രോഗമില്ലാത്ത തടവുകാരെ പൊന...
സൂപ്രണ്ട് ഉൾപ്പെടെ ജീവനക്കാർക്കും തടവുകാർക്കും കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേരി സ്പെഷൽ സബ് ജയിൽ അടച്ചു. രോഗമില്ലാത്ത തടവുകാരെ പൊന്നാനി, പെരിന്തൽമണ്ണ സബ് ജയിലുകളിലേക്ക് മാറ്റി. 3 വനിതകളടക്കം 15 തടവുകാർക്കും 13 ജീവനക്കാർക്കുമാണ് രോഗം ബാധിച്ചത്. മലബാറിലെ വനിതാ തടവുകാരുടെ ക്വാറൻ്റീൻ ജയിൽ കൂടിയാണിത്.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു.ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തരും, ആലപ്പുഴയില്‍ രണ്ടു പേരുമാണ് മരിച്ചത്. ഇടുക്കിയില്‍ കോവിഡ് ചികിത്സയിൽ ആയിരുന്ന കാമാക്ഷി സ്വദേശി ദാമോദരൻ മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ട വാഴമുട്ടം സ്വദേശി കരുണാകരനും കോവിഡ് ബാധിച്ച് മരിച്ചു. 67 വയസായിരുന്നു. എടത്വ സ്വദേശി ഒൗസേപ് വര്‍ഗീസ് കോട്ടയം മെഡി. കോളജിലാണ് മരിച്ചത്. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. അലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിലിരിക്കെയാണ് ചെങ്ങന്നൂര്‍ സ്വദേശി ജയ്മോന് മരിച്ചത്. എണ്‍പത്തിനാലുകാരിയായ കീഴാറ്റൂര്‍ സ്വദേശിനി യശോദ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
COMMENTS