പത്തനംതിട്ട: തിരുവല്ലയില്‍ അമ്മായി അമ്മയെ മരുമകള്‍ കത്രിക കൊണ്ട് കുത്തിക്കൊന്നു. നിരണത്ത് കൊമ്പക്കേരി വീട്ടില്‍ കുഞ്ഞൂഞ്ഞമ്മ (60) യാണ് മരിച്...
പത്തനംതിട്ട: തിരുവല്ലയില്‍ അമ്മായി അമ്മയെ മരുമകള്‍ കത്രിക കൊണ്ട് കുത്തിക്കൊന്നു. നിരണത്ത് കൊമ്പക്കേരി വീട്ടില്‍ കുഞ്ഞൂഞ്ഞമ്മ (60) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് വീട്ടമ്മയെ മരുമകള്‍ ലിന്‍സി കത്രിക കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്.
സാരമായി പരിക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ കിടന്ന വീട്ടമ്മയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും വീട്ടമ്മ മരിച്ചിരുന്നു. വീട്ടമ്മയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മാനസികാസ്ഥ്യമുള്ള യുവതിയാണ് ലിന്സിയെന്ന് പോലീസ് പറഞ്ഞു. ലിന്‍സിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
COMMENTS