പാഷാണം ഷാജിക്ക് രണ്ടാം വിവാഹം.; വിവാഹവേഷത്തിൽ വധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻകൊച്ചി:മലയാളത്തിലെ ഏറ്റവും തിരക്കേറിയ ഹാസ്യ താരങ്ങളില്‍ ഒരാളാണ് പാഷാണം ഷാജി എന്ന് വിളിപ്പേരുള്ള സാജു നവോദയ. മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രേക്ഷക പ്രശംസ നേടിയെടുത്ത താരമാണ്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് ഷാജിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നപ്പോള്‍ കൊറോണ കാരണം ലോക്ഡൗണ്‍ ആയി. ഈ സമയത്ത് പുത്തന്‍ സംരംഭവുമായി ഷാജിയും ഭാര്യ രശ്മിയും എത്തിയിരുന്നു. ഷാജീസ് കോര്‍ണര്‍ എന്ന പേരില്‍ ഷാജിയും ഭാര്യ രശ്മിയും ചേര്‍ന്ന് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുകയാണ്. അടുത്തിടെ ഈ വിശേഷങ്ങളെല്ലാം ഒരു അഭിമുഖത്തില്‍ താരം പങ്കുവെക്കുകയും ചെയ്തു.

വാചകവും പാചകവുമെല്ലാം ചേര്‍ന്ന ഷാജിയുടെ ചാനല്‍ അതിവേഗമാണ് തരംഗമായത്. താരദമ്പതിമാര്‍ ചേര്‍ന്ന് നടത്തിയ കുക്കിംഗ് വീഡിയോസ് ചാനലിലൂടെ പുറത്ത് വന്നിരുന്നു. മാത്രമല്ല പുത്തന്‍ പരിപാടികളുടെയും സിനിമകളുടെയും ഷൂട്ടിങ് തിരക്കുകളിലേക്ക് പോയിരിക്കുകയാണ് താരം. ഇതോടെ പാഷാണം ഷാജി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളും വൈറലാവാറുണ്ട്. അത്തരത്തില്‍ ഷാജി ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. കാരണം വിവാഹിതനായി നില്‍ക്കുന്ന ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

രസകരമായ കാര്യം ചിത്രത്തിലുള്ളത് ഭാര്യ രശ്മി അല്ലെന്നുള്ളതാണ്. വിവാഹത്തിനിടെ പൂമാലയൊക്കെ ഇട്ട് കൈയില്‍ ബൊക്കയും പിടിച്ച് നില്‍ക്കുകയാണ് പാഷാണം ഷാജി. ഒപ്പമുള്ള പെണ്‍കുട്ടി ആരാണെന്ന് വ്യക്തമല്ലെങ്കിലും ചിത്രത്തില്‍ ഹാപ്പി മ്യാരേജ് ലൈവ് എന്ന് മാത്രമാണ് എഴുതിയിരിക്കുന്നത്. ഇത് ഏതേലും സിനിമയ്ക്കോ മറ്റുള്ള പരിപാടിയ്ക്ക് വേണ്ടി നടത്തിയ വിവാഹമാണോ എന്ന കാര്യമൊന്നും താരം സൂചിപ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ‘ഇതെപ്പോള്‍ സംഭവിച്ചു? യഥാര്‍ഥ വിവാഹമാണോ? എന്നൊക്കെയുള്ള ചോദ്യങ്ങളുമായി ആരാധകരുമെത്തി.

ബിഗ് ബോസ് താരമായ വീണ നായരും ഈ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരുന്നു. ചിരിച്ച് കൊണ്ട് ഒരു സ്മൈലി മാത്രമായിരുന്നു വീണ പങ്കുവെച്ചത്. അതുകൊണ്ട് തന്നെ ഇതിന്റെ സത്യമെന്താണെന്ന് ആരാധകരിലും സംശയം വന്നു. പെട്ടെന്ന് പാഷാണം ഷാജി വിവാഹിതനാവുമെന്ന് കരുതുന്നില്ലെങ്കിലും ഏതോ സിനിമയുടെ ചിത്രീകരണത്തിനിടെ ഉള്ളതാണെന്നും കമന്റുകളിലൂടെ ആരാധകര്‍ പറഞ്ഞിരുന്നു. ഒടുവില്‍ സത്യം അതാണെന്ന് തെളിഞ്ഞിരിക്കുകയാണ്

വളരെ കുറഞ്ഞ സമയം കൊണ്ട് പാഷാണം ഷാജിയുടെ വിവാഹഫോട്ടോ വൈറലായതോടെ ഒരു തിരുത്ത് നടത്തി താരം തന്നെ എത്തി. ഷൂട്ടിങ് ലൊക്കേഷനില്‍ ആണെന്നായിരുന്നു ഷാജി ചിത്രത്തിന് രണ്ടാമത് ക്യാപ്ഷനായി കൊടുത്തത്. ക്ലാസിക്കല്‍ നര്‍ത്തകി കൂടിയായ രശ്മിയാണ് പാഷാണം ഷാജിയുടെ ഭാര്യ. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷമായിരുന്നു രശ്മയിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോസുമെല്ലാം താരം പുറത്ത് വിട്ടിരുന്നത്. മാത്രമല്ല ഇരുവരുടെയും ചാരിറ്റി പ്രവര്‍ത്തനങ്ങളെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഫുള്‍ടൈം ചാരിറ്റി ഒന്നുമില്ലെങ്കിലും മറ്റുള്ളവര്‍ക്ക് സഹായം ചെയ്യാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കാറില്ലെന്നാണ് ഷാജി പറയാറുള്ളത്


Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget