കനത്ത സുരക്ഷയിലും ജാഗ്രതയിലും സ്വാതന്ത്രദിനാഘോഷത്തിന് ചെങ്കോട്ട ഒരുങ്ങി


ന്യൂഡല്‍ഹി:  74ാമത്​ സ്വാതന്ത്ര്യദിനാഘോഷത്തിന്​ ചെ​ങ്കോട്ട ഒരുങ്ങി.  കോവിഡ്​ പശ്​ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെ കടുത്ത നിബന്ധനയും കനത്ത സുരക്ഷാ ക്രമീകരണങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.   പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെ​ങ്കോട്ടക്ക്​ ചുറ്റും എന്‍‌.എസ്‌.ജി സ്‌നൈപ്പര്‍മാര്‍, കമാന്‍ഡോകള്‍ എന്നിവര്‍ സുരക്ഷാ വലയം തീര്‍ക്കും.

ഇവിടെ മുന്നൂറിലധികം കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ മുഴുവന്‍ സമയവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. നാലായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ്​ ചെങ്കോട്ടയിലും പരിസരത്തും വിന്യസിച്ചത്​. തലസ്​ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലും ട്രാക്കുകളിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്​

സ്വാതന്ത്ര്യദിനത്തില്‍ രാവിലെ 6.45 മുതല്‍ 8.45 വരെ ചെങ്കോട്ടക്ക്​ സമീപമുള്ള പ്രത്യേക ട്രാക്കുകളില്‍ ട്രെയിന്‍ ഗതാഗതം അനുവദിക്കില്ലെന്നും പൊലീസ് വക്​താവ്​ ഹരേന്ദ്ര കുമാര്‍ സിങ്​ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ സ്വാതന്ത്ര്യദിനാഘോഷത്തി​െന്‍റ പൂര്‍ണ്ണ തോതിലുള്ള റിഹേഴ്​സല്‍ ചെങ്കോട്ടയില്‍ നടന്നു. കരസേന, നാവികസേന, വ്യോമസേന അംഗങ്ങള്‍ അണിനിരന്നു. ആഘോഷത്തിന് മുന്നോടിയായി ചെങ്കോട്ടയില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നിരോധിച്ചു.

നഗരത്തിലുടനീളം ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും. നേതാജി സുഭാഷ് മാര്‍ഗ്, ലോത്തിയന്‍ റോഡ്, എസ്പി മുഖര്‍ജി മാര്‍ഗ്, ചാന്ദ്‌നി ചൗക്ക് റോഡ്, നിഷാദ് രാജ് മാര്‍ഗ്, എസ്‌പ്ലാനേഡ് റോഡും നേതാജി സുഭാഷ് മാര്‍ഗ് വരെയുള്ള ലിങ്ക് റോഡും, രാജ്ഘട്ട് മുതല്‍ ഐ‌എസ്‌ബിടി വതെയുള്ള റിംഗ് റോഡ്, ഐ‌എസ്‌ബിടി മുതല്‍ ഐ‌പി ഫ്ലൈഓവര്‍ വരെ ഔട്ടര്‍ റിംഗ് റോഡ് എന്നിവ ശനിയാഴ്​ച പുലര്‍ച്ചെ 4 മുതല്‍ രാവിലെ 10 വരെ അടച്ചിടും.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget