നീലേശ്വരം ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറി കെട്ടിയിട്ട് പതിനായിരം രൂപ കവർന്ന കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. ച...
നീലേശ്വരം ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറി കെട്ടിയിട്ട് പതിനായിരം രൂപ കവർന്ന കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ.
ചായ്യോം മുങ്ങത്തിനു സമീപം കൊടുവക്കുന്നിലെ എൻ.എസ്. ബിജു എന്ന കൊക്കുടുവിനെ (30) യാണ് നീലേശ്വരം എസ്ഐ, കെ.പി.സതീഷ് അറസ്റ്റ് ചെയ്തത്. ബിജുവിന്റെ തൊട്ടടുത്ത വീട്ടിലെ അമ്മാളു അമ്മ (65) യാണ് കവർച്ചയ്ക്കിരയായത്.
ഞായറാഴ്ച രാത്രി ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ബിജു ഇവരെ കെട്ടിയിട്ട് പതിനായിരം രൂപ കവരുകയായിരുന്നു. കവർച്ച കഴിഞ്ഞു മടങ്ങവെ കെട്ടുകൾ അഴിച്ചു മാറ്റുകയും ചെയ്തു. ബിജുവിനെ കോടതി റിമാൻഡ് ചെയ്തു.
COMMENTS