സ്നേഹമുള്ളവരെ മലപ്പുറം ജില്ലയിൽ നിലമ്പൂർ എരുമമുണ്ട സ്വദേശിയായ നെല്ലിക്കാട്ട് കുടിയിൽ എബ്രാഹാം (രാജു) എലിപ്പനി ബാധിച്ച്, രണ്ട് കിഡ്ണിയും പാൻക...
സ്നേഹമുള്ളവരെ മലപ്പുറം ജില്ലയിൽ നിലമ്പൂർ എരുമമുണ്ട സ്വദേശിയായ നെല്ലിക്കാട്ട് കുടിയിൽ എബ്രാഹാം (രാജു) എലിപ്പനി ബാധിച്ച്, രണ്ട് കിഡ്ണിയും പാൻക്രിയാസും ശ്വാസകോശവും മോശമായ അവസ്ഥയിൽ വെന്റിലേറ്ററിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ I C Uവിൽ ചികിത്സയിലാണ്. ക്വാറിയിൽ ചുമട്ടുതൊഴിലാളിയായ രാജുവിന് 20 സെന്റ് സ്ഥലം മാത്രമേ സ്വന്തമായിട്ടുള്ളൂ. ഭാര്യയായ ഷാന്റിയും വിദ്യാർത്ഥികളായ രണ്ടു മക്കളായ ജിത്തുവും ജിതിനും ഭീമമായ ചികത്സാച്ചിലവ് വഹിക്കുവാൻ കഴിയാതെ സുമനസ്സുകളുടെ കാരുണ്യത്തിനായി അപേക്ഷിക്കുകയാണ്. രാജുവിന്റെ മൂത്തമകന്റെ പേരിൽ നിലമ്പൂർ SBl ൽ ഒരു അക്കൗണ്ട് എടുത്തിട്ടുണ്ട്. കോവിഡ് 19 പ്രതിസന്ധി കാലഘട്ടത്തിൽ ആ കുടുംബത്തിന് സഹായഹസ്തം നീട്ടിക്കൊടുക്കണമെന്ന് സുമനസ്സുകളോട് അഭ്യർത്ഥിക്കുന്നു
Jithu abraham
A /c. SBIN 67234357968
IFSC. SBIN 0070194
Branch. Nilambur
കൂടുതൽ വിവരങ്ങൾക്ക് -
📞 Fr Bijoy Arakudy ; 9961638188
📞 മഞ്ജു സാജൻ ; 9496028747 ( വാർഡ് മെമ്പർ)
COMMENTS