കോട്ടയം: യുഡിഎഫ് ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഇന്നലെ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോള്‍ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന...
കോട്ടയം: യുഡിഎഫ് ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഇന്നലെ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോള്‍ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് യാതൊരു പ്രതിനിധ്യവും ഇല്ലാത്ത സ്ഥിതിയുണ്ടായത് ഏറെ ചര്‍ച്ചാവിഷയമായി. എല്ലാ അവിശ്വാസ പ്രമേയ ചര്‍ച്ചയിലും കെഎം മാണിയുടെ പ്രസംഗം പ്രധാന ഘടകമായിരുന്നു സ്ഥാനത്ത് മാണി പുത്രനും കൂട്ടരും ഇന്നലെ പ്രമേയം അനുകൂലിക്കാതെ വിട്ടുനിന്നത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ പ്രതിസന്ധി സൃഷ്ട്ടിച്ചിരിക്കുകയാണ്. 15 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന ഒരു അവിശ്വാസ പ്രമേയത്തിന്റെ ഭാഗമാകാന്‍ കെ എം മാണിയുടെ പിന്‍ഗാമികള്‍ക്ക് കഴിഞ്ഞില്ല എന്നത് ജോസ് കെ മാണിയുടെ പക്വതയില്ലായ്മ മൂലമാണെന്ന ആരോപണമാണ് ഗ്രൂപ്പിലെ അണികളില്‍ നിന്ന് തന്നെ ഉയരുന്നത്.
കോണ്‍ഗ്രസ് ഇന്നലെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചപ്പോള്‍ അതിന്റെ ഭാഗമാകാന്‍ കഴിയാഞ്ഞതിലെ അമര്‍ഷം മൂലം പലരും ജോസഫ് വിഭാഗത്തിലേക്ക് ചേക്കേറാന്‍ തുടങ്ങുകയാണെന്നും സൂചനകളുണ്ട്. അതുകൊണ്ട് തന്നെ ജോസ് വിഭാഗത്തെ മുന്നണിയില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നത് യുഡിഎഫിന്റെയും ജോസഫിന്റെയും തന്ത്രമായിരുന്നു എന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. മാത്രമല്ല എല്ലാകാര്യത്തിലും മറുതലിച്ചു വിട്ടുനില്‍ക്കുക എന്ന പിസി ജോര്‍ജിന്റെ നിലവാരത്തിലേക്ക് ജോസ് കെ മാണിയും മാറിക്കഴിഞ്ഞു എന്നാണ് അണികളുടെ ആക്ഷേപം. അതുകൊണ്ട് തന്നെ ജോസിനോപ്പം തുടരാനാവില്ല എന്ന നിലപാടിലാണ് പലരും. ജോസ് കെ മാണി യുപിഎ മുന്നണിയുടെ ഭാഗമായതിനാല്‍ എന്തുകൊണ്ടും പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനുമാണ്. അതുകൊണ്ട് തന്നെ അവിശ്വാസ പ്രമേയം അനുകൂലിക്കാതെ വിട്ടുനിന്നത് ഗുരുതര വീഴ്ചയായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
നാളുകളായി ഇടതുമുന്നണിയോട് ജോസിനുള്ള ചായ്വ് അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നതോടെ മറനീക്കി പുറത്തു വന്നിരിക്കുകയുമാണ്. മാറ്റിനിര്‍ത്തല്‍ നടപടി പുറത്താക്കല്‍ നടപടിയായി സ്വയം പ്രഖ്യാപിച്ചത് ജോസ് കെ മാണിയെ സംബന്ധിച്ച് ഇപ്പോള്‍ അനുഗ്രഹമായെന്ന് വേണം പറയാന്‍. കാരണം പിണറായി സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കേണ്ടി വന്നില്ലലോ എന്ന് ആശ്വസിക്കാം. എന്നാല്‍ തങ്ങളുടെ കോണ്‍ഗ്രസ് പാരമ്പര്യം വിട്ടുകളിക്കാന്‍ ഗ്രൂപ്പില്‍ ഭൂരിഭാഗവും തയ്യാറല്ല എന്നതാണ് ജോസിനെ കുഴപ്പത്തിലാക്കുന്നത്. പിണറായി സര്‍ക്കാരിനെ അനുകൂലിക്കുന്ന ജോസിന്റെ നിലപാടിനോട് ആരും യോജിക്കുന്നുമില്ല. ചുരുക്കത്തില്‍ ജോസ് കെ മാണി പിണറായി സര്‍ക്കാരിനെ സഹായിക്കുകയാണ് ചെയ്തത്.
സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കില്‍ ജോസ് കെ മാണി ഗ്രൂപ്പിനെ മുന്നണിയില്‍ നിന്നും പുറത്താക്കുമെന്ന് യുഡിഎഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അച്ചടക്കലംഘനത്തിനുള്ള സസ്പെന്‍ഷനാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയുണ്ടാവും. അവിശ്വാസപ്രമേയത്തെ അനുകൂലിച്ചാല്‍ മുന്നണിയില്‍ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും ബെന്നി ബെഹന്നാന് പറഞ്ഞിരുന്നു.
നേരത്തെ യുഡിഎഫ് എടുത്ത തീരുമാനം അംഗീകരിക്കാന്‍ ജോസ് കെമാണി വിഭാഗം തയ്യാറാകാഞ്ഞത്കൊണ്ട് മുന്നണിയില്‍ തുടരാനുള്ള ധാര്‍മികത അവര്‍ക്കില്ലെന്ന് പറഞ്ഞാണ് മാറ്റിനിര്‍ത്തിയത്. ഇപ്പോള്‍ സര്‍ക്കാരിനെതിരെ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നുകൊണ്ടാണ് അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചപ്പോള്‍ അതും നിസ്സഹകരിക്കുകയാണുണ്ടായത്.
അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്താല്‍ അവരെ തിരിച്ചെടുക്കുന്ന കാര്യം അപ്പോള്‍ ചര്‍ച്ച ചെയ്യാമെന്നും യുഡിഎഫ് അറിയിച്ചിരുന്ന സ്ഥിതിക്ക് അനന്തര ഫലം എന്താണെന്ന് കാണുന്നതിനേക്കാള്‍ ജോസ് കെ മാണിയുടെ പോക്ക് എങ്ങോട്ടേക്കാണെന്നതാണ് രാഷ്ട്രീയ ലോകം ഉറ്റു നോക്കുന്നത്.
COMMENTS