കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണമല്ല, കൊളള സംഘത്തിന്റെ ഭരണമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഭരണത്തില്‍ അധോലോകം പ്രവര്‍ത്...
കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണമല്ല, കൊളള സംഘത്തിന്റെ ഭരണമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഭരണത്തില്‍ അധോലോകം പ്രവര്‍ത്തിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് ഉപജാപകസംഘത്തിന്റെ നിയന്ത്രണത്തിലാണ്. പിണറായി ഭരണം അഴിമതി ഭരണമെന്ന് ജനം നാളെ വിലയിരുത്തുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി അഴിമതിക്ക് ചൂട്ട് പിടിക്കുകയാണ്. അവതാരങ്ങളുടെ ആറാട്ടാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
കൂടുതൽ അഴിമതി ആരോപണവുമായി ചെന്നിത്തല രംഗത്തെത്തി. ദേശീയപാതയോരത്തെ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് കൈമാറുന്നതില്‍ അഴിമതി. വിശ്രമകേന്ദ്രങ്ങള്‍ പണിയാന്‍ ഐ.ഒ.സി ഈ ഭൂമി ചോദിച്ചിട്ട് നല്‍കിയില്ല. പൊതുമരാമത്ത് മന്ത്രി അറിയാതെ സെക്രട്ടറി ഉത്തരവിറക്കിയെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. ലൈഫ് മിഷനിലെ അഴിമതി രണ്ടാം ലാവലിന്‍ തന്നെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ലാവലിന്‍ കേസ് സുപ്രീംകോടതിയിലാണ്. ലാവലിന്‍ എന്ന് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രി ചൂടാകേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
കോവിഡ് പ്രതിരോധം പി.ആര് എക്സര്സൈസായെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചെയ്യേണ്ടതൊന്നും ചെയ്തില്ലെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.
COMMENTS