സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഞാന്‍ മുറിയില്‍ കയറി കുറ്റിയിട്ട് ഉറക്ക ഗുളിക കഴിച്ചു, തുറക്കാതെ വന്നപ്പോള്‍ മമ്മൂട്ടി വാതില്‍ ചവിട്ടി പൊളിച്ചു; വെളിപ്പെടുത്തലുമായി ഉണ്ണി മേരി

മലയാള സിനിമയില്‍ ഒരു കാലത്ത് നിറസാന്നിദ്ധ്യമായിരുന്ന നടിയാണ് ഉണ്ണി മേരി. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ നായികയായും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച തന്നെ മമ്മൂട്ടി രക്ഷപ്പെടുത്തിയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഐ.വി ശശിയുടെ കാണാമറയത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്ന സമയത്താണ് ഈ സംഭവം നടക്കുന്നത്.

താനും മമ്മൂട്ടിയും അടക്കമുള്ള സിനിമാതാരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും താമസിക്കുന്ന ഹോട്ടലില്‍ എന്നെ കാണാന്‍ അച്ഛന്‍ എത്തി. അച്ഛനോട് അവിടെ ഉള്ളവര്‍ മോശമായി സംസാരിക്കുകയും എന്നെ കാണാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്തു. എന്നെ കാണാന്‍ കഴിയാതെ അച്ഛന്‍ മടങ്ങി. അതില്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി. ഇനി ജീവിച്ചിരിക്കുന്നത് എന്തിനാണെന്ന് തോന്നിപ്പോയി.

സഹിക്കാന്‍ കഴിയാതെ ഞാന്‍ ഹോട്ടല്‍ മുറിയില്‍ കയറി വാതില്‍ കുറ്റിയിട്ടു ശേഷം ഉറക്കഗുളിക കഴിച്ചു. പുറത്തു നിന്ന് ആളുകള്‍ വിളിച്ചപ്പോള്‍ താന്‍ ഒന്നും അറിയാതെ ഉറങ്ങുകയായിരുന്നു. വാതില്‍ തുറക്കാതായപ്പോള്‍ മമ്മൂട്ടി വാതില്‍ ചവിട്ടിപ്പൊളിച്ചു. അബോധാവസ്ഥയിലായ തന്നെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് ജീവന്‍ തിരിച്ചുകിട്ടി.

അന്ന് മമ്മൂട്ടി സമയോചിതമായി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ന് താന്‍ ഉണ്ടാകില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. 1969ല്‍ പുറത്തിറങ്ങിയ നവവധു എന്ന ചിത്രത്തിലൂടെയാണ് തന്റെ ആറാം വയസില്‍ ഉണ്ണി മേരി ബാലതാരമായി സിനിമയില്‍ എത്തുന്നത്.
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget