തിരുവനന്തപുരം: വിമാനത്താവള ലേലത്തില്‍ അദാനി ഗ്രൂപ്പിനെ സഹായിച്ചിട്ടില്ലെന്ന് അമര്‍ചന്ദ് മംഗള്‍ദാസ് കമ്പനി. കേരളത്തിന്റെ ലേലത്തുകയില്‍ ഇടപെട്...
തിരുവനന്തപുരം: വിമാനത്താവള ലേലത്തില്‍ അദാനി ഗ്രൂപ്പിനെ സഹായിച്ചിട്ടില്ലെന്ന് അമര്‍ചന്ദ് മംഗള്‍ദാസ് കമ്പനി. കേരളത്തിന്റെ ലേലത്തുകയില്‍ ഇടപെട്ടിട്ടിശല്ലന്നും കേരളം ക്വോട്ട് ചെയ്ത തുക ലേല സമയം വരെ രഹസ്യമായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.
അദാനി ഗ്രൂപ്പിന് അവരുടേതായ നിയമോപദേശകരുണ്ടായിരുന്നു. കേരളത്തിന് നല്‍കിയത് നിയമോപദേശം മാത്രമായിരുന്നുവെന്നും കമ്പനി ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനിയുടെ മകന് കരണിന്റെ ഭാര്യ പരിധി അദാനി പാര്‍ട്ണറായ സിറിള്‍ അമര്‍ചന്ദ് മംഗള്ദാസള എന്ന നിയമസ്ഥാപനത്തെ കേരള ലേലത്തിനുള്ള രേഖകള്‍ തയാറാക്കാന്‍ ഏല്‍പ്പിച്ചത് വന്‍ വിവാദമായിരിക്കെയാണ് കമ്പനിയുടെ വിശദീകരണം പുറത്തുവന്നിരിക്കുന്നത്.
COMMENTS