കവിയൂര്‍ കേസ് അവസാനിപ്പിക്കുന്നെന്ന് സിബിഐ. കേസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ കണ്ടെത്താനാകുന്നില്ല. അച്ഛനെ സംശയമുണ്ടങ്കിലും സ്ഥിരീകരിക്ക...
കവിയൂര്‍ കേസ് അവസാനിപ്പിക്കുന്നെന്ന് സിബിഐ. കേസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ കണ്ടെത്താനാകുന്നില്ല. അച്ഛനെ സംശയമുണ്ടങ്കിലും സ്ഥിരീകരിക്കാനുള്ള തെളിവില്ല. കേസില്‍ വി.ഐ.പി. സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും സി.ബി.ഐ പറഞ്ഞു. കേസ് അവസാനിപ്പിച്ചുള്ള റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന് സിബിഐ ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു
മാധ്യമപ്രവർത്തകൻ ടി.പി.നന്ദകുമാറാണു കുട്ടിയെ പീഡിപ്പിച്ച വിഐപികളെ കണ്ടെത്തണമെന്നു ഹർജി നൽകിയത്. രണ്ട് ഉന്നത സിപിഎം നേതാക്കളുടെയും അവരുടെ മക്കളുടെയും പങ്കും സിബിഐ അന്വേഷിച്ചു. ഇവരെ നാലുപേരെയും ചോദ്യം ചെയ്തെങ്കിലും കുട്ടിയുമായി ബന്ധമുള്ളതായി കണ്ടെത്താനായില്ല. അതിനുള്ള തെളിവും ലഭിച്ചില്ല. രാഷ്ട്രീയ വിരോധത്താൽ ഉള്ള ആരോപണമെന്നായിരുന്നു നാലു പേരുടെയും മറുപടി. കേസിലെ ഏക പ്രതി ലതാ നായരെ ചെന്നൈ ഫോറൻസിക് ലാബിൽ നുണ പരിശോധന നടത്തി. ഹർജിയിൽ പറയുന്നവരുടെ മുൻപിലോ മറ്റാർക്കുമോ കുട്ടിയെ കാഴ്ചവച്ചിട്ടില്ലെന്നായിരുന്നു ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ അവരുടെ മറുപടി.
COMMENTS