മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നില അതീവ ഗുരുതരമായി തുടരുന്നു


ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹം കോമയിലാണെന്ന് ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രി അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 84-കാരനായ പ്രണബ് മുഖർജിക്ക് നേരത്തെ പരിശോധനയിൽ കോവിഡും സ്ഥിരീകരിച്ചിരുന്നു.  തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ലെന്ന് ആശുപത്രി അറിയിച്ചു. ആരോഗ്യനില വഷളായിരിക്കുകയാണെന്നും വെന്റിലേറ്ററിന്റെ പിന്തുണയോടെയാണ് അദ്ദേഹം തുടരുന്നതെന്നും ആശുപത്രി വ്യക്തമാക്കിയിരുന്നു.

പരിശോധനക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് പ്രണബ് മുഖർജിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് തലച്ചോറിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യുന്നതിനായി അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ ആശങ്ക പ്രകടിപ്പിച്ചും സൗഖ്യം നേർന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ തുടങ്ങിയവർ ട്വീറ്റ് ചെയ്തിരുന്നു

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget