കോവിഡ് പരിശോധനക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി ഐ.സി.എം.ആര്. വായില്‍ നിറച്ച വെള്ളം പരിശോധിച്ചാല്‍ മതിയെന്നാണ് കണ്ടെത്തല്‍. ഇതിനായി ഡല...
കോവിഡ് പരിശോധനക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി ഐ.സി.എം.ആര്. വായില്‍ നിറച്ച വെള്ളം പരിശോധിച്ചാല്‍ മതിയെന്നാണ് കണ്ടെത്തല്‍. ഇതിനായി ഡല്‍ഹി എയിംസില്‍ നടത്തിയ പരീക്ഷണം വിജയിച്ചു. ഇങ്ങനെ സ്രവം ശേഖരിക്കുന്നതിലൂടെ രോഗവ്യാപന സാധ്യത കുറയുമെന്നാണ് ഐസിഎംആർ പറയുന്നത്. ഗുരുതരമല്ലാത്ത രോഗികൾക്ക് ഈ പരിശോധന നടത്തിയാൽ മതിയാകും.
അതേസമയം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 983 പേര് കോവിഡ് ബാധിച്ച് മരിച്ചു. 68898 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്.
COMMENTS