അമിത് ഷായ്ക്ക് പിന്നാലെ ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷനും കോവിഡ്

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്രദേവ് സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം അദ്ദേഹം വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. അദ്ദേഹം തന്നെയാണ് രോഗവിവരം ട്വിറ്റര്‍ വഴി പങ്കുവച്ചത്.

കഴിഞ്ഞ ദിവസം എനിക്ക് കൊവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമായി. ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചു- സ്വതന്ത്രസിങ് ട്വീറ്റ് ചെയ്തു.

താനുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തിലും ക്വാറന്റീനിലും പോകണമെന്ന് അദ്ദേഹം മറ്റൊരു ട്വീറ്റ് വഴി അഭ്യര്‍ത്ഥിച്ചു.

രോഗം സ്ഥിരീകരിച്ചെങ്കിലും ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം അദ്ദേഹം വീട്ടില്‍ തന്നെ കഴിയുകയാണ്.
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget